വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റുമാര്‍ 145 വര്‍ഷമായി ചരിത്രപരമായി ഉപയോഗിച്ചു വരുന്ന റെസലൂട്ട് ഡെസ്‌കെന്ന മേശ ഉപേക്ഷിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശതകോടീശ്വരനും കാര്യക്ഷമതാ മന്ത്രാലയത്തിന്റെ മേധാവിയുമായി ഇലോണ്‍ മസ്‌കിന്റെ മകന്‍ മൂക്ക് പിഴിഞ്ഞ് തുടച്ചതിനെ തുടര്‍ന്നാണ് മേശ മാറ്റിയത്.
മസ്‌ക് തന്റെ മകന്‍ എക്‌സ് എഇ എ-12 നെ ട്രംപിന്റെ ഓഫീസിലേക്ക് കൊണ്ടുവന്നിരുന്നു. ട്രംപിന്റെ അരികെ നിന്ന് വിചിത്രമായ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയും മൂക്ക് പിഴിയുകയുമൊക്ക ചെയ്യുന്ന എക്‌സിന്റെ ദൃശ്യങ്ങള്‍ പിന്നീട് മാധ്യമങ്ങളില്‍ വൈറലായി. റെസൊലൂട്ട് ഡെസ്‌കിന് സമീപം നിന്നായിരുന്നു 4 വയസ്സുകാരന്റെ അഭ്യാസങ്ങള്‍. ഇതിന് പിന്നാലെയാണ് ട്രെപ് ഈ ഡെസ്‌ക് മാറ്റി പുതിയത് സ്ഥാപിച്ചത്.
താന്‍ ഒരു ജെര്‍മോഫോബാണെന്ന് മുന്‍പ് ട്രംപ് വെളിപ്പെടുത്തിയിട്ടുണ്ട്. എല്ലായിടത്തും അണുക്കളുണ്ടെന്ന് ആശങ്കപ്പെടുന്നവരാണ് ജെര്‍മോഫോബുകള്‍.
1880 ല്‍ വിക്ടോറിയ രാജ്ഞിയില്‍ നിന്ന് പ്രസിഡന്റ് റഥര്‍ഫോര്‍ഡ് ബി ഹെയ്സിന് 'നന്മയുടെയും സൗഹൃദത്തിന്റെയും' അടയാളമായി നല്‍കിയ സമ്മാനമായിരുന്നു റെസലൂട്ട് ഡെസ്‌ക്. ബ്രിട്ടീഷ് കപ്പലായ എച്ച്എംഎസ്സിന്റെ ഓക്ക് തടികള്‍ ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചത്.
വൈറ്റ് ഹൗസ് പറയുന്നതനുസരിച്ച്, പ്രസിഡന്റുമാരായ ലിന്‍ഡന്‍ ബി. ജോണ്‍സണ്‍, റിച്ചാര്‍ഡ് നിക്‌സണ്‍, ജെറാള്‍ഡ് ഫോര്‍ഡ് എന്നിവര്‍ ഒഴികെ, റഥര്‍ഫോര്‍ഡ് ബി. ഹെയ്സിന് ശേഷം എല്ലാ പ്രസിഡന്റുമാരും ഈ ഡെസ്‌ക് ഉപയോഗിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്