വാഷിംഗ്ടൺ: വേൾഡ് മലയാളി കൗൺസിൽ ദ്വിവത്സര സമ്മേളനത്തോടനുബന്ധിച്ച് വാഷിങ്ടണിൽ കിക്കോഫ് സംഘടിപ്പിച്ചു. സഹോദര മലയാളി സംഘടനകളുടെയും നേതാക്കളുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. കോൺഫറൻസ് ചെയർമാൻ ഡോ. ഡോ. ബാബു സ്റ്റീഫൻ ആദ്യക്ഷത വഹിച്ച യോഗത്തിൽ ഡബ്ലിയു.എം.സി ഗ്ലോബൽ പ്രസിഡന്റ് തോമസ് മോട്ടക്കൽ, അമേരിക്ക റീജിയൻ ചുമതലയുള്ള ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.തങ്കം അരവിന്ദ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്മിൻ) ജെയിംസ് കൂടൽ, ഫ്‌ളറിഡ പ്രൊവിൻസ് പ്രസിഡന്റ് ബ്ലെസ്സൺ മണ്ണിൽ തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.
ഫോമ, ഫൊക്കാന തുടങ്ങിയ അമേരിക്കയിലെ പ്രമുഖ സംഘടനകളുടെ നേതാക്കളും പങ്കെടുത്തു. വാഷിങ്ടണിലുള്ള 5 മലയാളി സംഘടനകൾക്ക് ബാബു സ്റ്റീഫൻ ഫൗണ്ടേഷൻ 20000 ഡോളർ സംഭാവന നൽകി. വേൾഡ് മലയാളി ഗ്ലോബൽ കോൺഫറൻസിന് അൻപതിനായിരം
ഡോളർ നൽകുമെന്ന് ബാബു സ്റ്റീഫൻ അറിയിച്ചു.
ഡബ്ലിയു.എം.സിയിൽ പുതിയ അംഗത്വം എടുക്കുന്നതിനും, ബാങ്കോക്കിൽ ബൈനിയൽ കോൺഫെറെൻസിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷനും നിരവധി പേർ തുടക്കം കുറിച്ചു. ആറ് റിജിയനുകളിലായി ഹൂസ്റ്റൺ, ന്യൂജേഴ്‌സി, ലണ്ടൻ, ദുബായ്, തിരുവന്തപുരം, കൊച്ചി തുടങ്ങിയ
നഗരങ്ങളിൽ ഇത്തരം വിളംബര യോഗങ്ങൾ ഒരുക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ജൂലായ് 25 മുതൽ മൂന്ന് ദിവസം ബാങ്കോക്കിൽ നടത്തുന്ന വേൾഡ് മലയാളി കൗൺസിലിന്റെ പതിനാലാമത് ദ്വിവത്സര സമ്മേളനത്തിന്റെ സംഘാടക സമിതി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ (യു.എസ്.എ), അജോയ് കല്ലൻകുന്നിൽ (തായ്‌ലാൻഡ്) ജനറൽ കൺവീനർ, സരേന്ദ്രൻ കണ്ണാട്ട് (ഹൈദരാബാദ്) വൈസ് ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ സംഘടക സമിതി രൂപീകരിച്ചു.
അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെ മുൻ പ്രസിഡന്റ് ബാബു സ്റ്റീഫൻ ഇപ്പോൾ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാനായി പ്രവർത്തിക്കുകയാണ്.
1995ൽ അമേരിക്കയിലെ ന്യൂജേഴ്‌സിയിൽ ടി.എൻ. ശേഷൻ, കെ.പി.പി. നമ്പ്യാർ, ഡോ. ബാബു പോൾ, ഡോ.ടി.ജി.എസ്.സുദർശൻ തുടങ്ങിയ പ്രഗത്ഭമതികൾ ആരംഭിച്ച പ്രവാസി മലയാളികളുടെ ഈ ആഗോള പ്രസ്ഥാനം ഇന്ന് അമ്പതിലേറെ രാജ്യങ്ങളിൽ ശാഖകളുള്ള ഏറ്റവും വലിയ ആഗോള മലയാളി പ്രസ്ഥാനമായി മാറി. വേൾഡ് മലയാളി കൗൺസിൽ ചെയർപേഴ്‌സൻ തങ്കമണി ദിവാകരൻ, പ്രസിഡന്റ് തോമസ് മോട്ടക്കൽ, സെക്രട്ടറി ജനറൽ ദിനേശ് നായർ, ട്രഷറർ ഷാജി എം. മാത്യു, അഡ്മിൻ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ (യു.എസ്.എ), സെക്രട്ടറിമാരായ സണ്ണി വെളിയത്ത്, കെ. വിജയചന്ദ്രൻ, ഡോ. തങ്കം അരവിന്ദ്, ഡോ. ഷിബു സാമൂവേൽ, ബ്ലെസ്സൻ മണ്ണിൽ, ഗീത രമേശ് ന്യൂഡൽഹി, കിരൺ ജെയിംസ് ആസ്‌ട്രേലിയ, നജീബ് ആർക്കേഡിയ ലണ്ടൻ, സുജിത്ത് ശ്രീനിവാസൻ, ത്രിശൂർ റോബിൻ ജോസ്, രാജീവ് നായർ, ഷാഹുൽ ഹമീദ്, ജോഷി പന്നാറാക്കുന്നിൽ, സലീന മോഹൻ, രാജേഷ് പി. രാജൻ, രാമചന്ദ്രൻ പേരാമ്പ്ര, ജോൺ സാമവേൽ അബുദാബി, സജിത്ത് ഗിരിജൻ എന്നിവർ വിവിധ കോൺഫറൻസ് കമിറ്റികൾക്ക് നേതൃത്വം നൽകും.
മുപ്പതാം വർഷത്തേക്ക് കടക്കുന്ന സംഘടനയുടെ ആഗോള സമ്മേളനം വിപുലമായ രീതിയിൽ നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജനപ്രതിനിധികൾ സാമൂഹ്യ സംസ്‌ക്കാരിക നേതാക്കൾ കോൺഫറൻസിൽ പങ്കെടുക്കും. കോൺഫറൻസിന്റെ അവതരണ ഗാനം ഒരുക്കുന്നത് പ്രസിദ്ധ കവി മുരുകൻ കാട്ടാക്കട യാണ്.
കോൺഫറൻസിന്റെ വിജയത്തിന് വേണ്ടി കൺവെൻഷൻ ചെയർമാൻ ബാബു സ്റ്റീഫന്റെയും ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കലിന്റെയും നേതൃത്വത്തിൽ സംഘടക സമിതി വിവിധ രാജ്യങ്ങളിലെ പ്രോവിൻസുകളിൽ വിളംബര സമ്മേളങ്ങൾ സംഘടിപ്പിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്