അതിരപ്പള്ളി: മസ്തകത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞ കൊമ്ബന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലച്ചോറിനേറ്റ അണുബാധയാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.
മസ്തകത്തിലും തുമ്ബികൈയിലും പുഴുവരിച്ചിരുന്നു, എന്നാല്‍ മറ്റ് ആന്തരികാവയങ്ങള്‍ക്ക് അണുബാധയേറ്റിട്ടില്ല. ഹൃദയാഘാതം മൂലമാണ് ആന ചരിഞ്ഞതെന്നും സ്ഥിരീകരിച്ചു.
അതിരപ്പള്ളിയില്‍ നിന്ന് മസ്തകത്തില്‍ മുറിവേറ്റ് കോടനാട്ടേക്ക് എത്തിച്ച് ചികിത്സ നല്‍കുന്നതിനിടെയിലാണ് കൊമ്ബൻ ചരിഞ്ഞത്.ഒരു അടിയോളം ആഴത്തിലുള്ള മുറിവ് ആനയുടെ മസ്തകത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് ആരോഗ്യനില മോശമായിരുന്നു. ഇതിനിടെ ചികിത്സ നല്‍കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാവിലെ 7.15-ഓടെയാണ് മസ്തകത്തില്‍ പരിക്കേറ്റ കൊമ്ബനെ വനം വകുപ്പിൻ്റെ പ്രത്യേക സംഘത്തിൻ്റെ നേതൃത്വത്തില്‍ മയക്കുവെടിവെച്ചത്. ഇതോടെ മയങ്ങിവീണ കാട്ടാനയെ കുങ്കിയാനാകളുടെ സഹായത്തോടെ ആനിമല്‍ ആംബുലന്‍സില്‍ കോടനാട്ടിലേക്ക് എത്തിക്കുകയായിരുന്നു.
ഇതിനു പിന്നാലെ സാധ്യമായ വിദഗ്ധചികിത്സ നല്‍കിയിരുന്നു. എന്നാല്‍ ദൗത്യം പൂർണം വിജയമെന്ന് പറയാനായില്ലെന്നും ആന രക്ഷപ്പെടാൻ 30 ശതമാനം മാത്രമേ ചാൻസുള്ളുവെന്നും ഡോക്ടർ അരുണ്‍ സക്കറിയ അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു.
മുറിവ് കാരണം തുമ്ബിക്കൈയില്‍ വെള്ളം കോരി കുടിക്കുന്നതിനും ശ്വസിക്കുന്നതിനും ഏറെ പ്രയാസമുണ്ടായിരുന്നു. മുറിവിന്റെ വേദന കാരണം ആന പുറത്തേക്കും മുറിവിലേക്കും നിരന്തരം മണ്ണ് വാരി ഇടുന്നുണ്ടായിരുന്നു. അതെല്ലാം വൃത്തിയാക്കിക്കൊണ്ടായിരുന്നു ആനയെ പരിചരിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്