അമേരിക്കക്കാര്‍ക്കായി 'ഡോജ്‌ ഡിവിഡന്റ്' ചെക്കുകള്‍ പരിഗണിക്കും; നിര്‍ദ്ദേശവുമായി ട്രംപ്

FEBRUARY 19, 2025, 8:49 PM

വാിംഗ്ടണ്‍: എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പ് സൃഷ്ടിക്കുന്ന സമ്പാദ്യത്തിന്റെ 20% അമേരിക്കക്കാര്‍ക്ക് നല്‍കാനുള്ള പദ്ധതി തന്റെ ഭരണകൂടം പരിഗണിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച വ്യക്തമാക്കി. നികുതിദായകര്‍ക്ക് 5,000 ഡോളര്‍ 'ഡോജ്‌  ഡിവിഡന്റ്' റീഫണ്ട് ചെക്കുകള്‍ നല്‍കാന്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതിയെക്കുറിച്ച് പ്രസിഡന്റിനോട് ചോദിക്കുമെന്ന് ചൊവ്വാഴ്ച മസ്‌ക് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.

പദ്ധതി പരിഗണനയിലാണെന്ന് ട്രംപ് വ്യക്തമാക്കി. ഡോജ്‌ സൃഷ്ടിക്കുന്ന സമ്പാദ്യത്തിന്റെ 20% നികുതിദായകര്‍ക്ക് നല്‍കുമെന്നും മറ്റൊരു 20% കടം വീട്ടാന്‍ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പദ്ധതി എപ്പോള്‍ നടപ്പിലാക്കാന്‍ കഴിയും എന്നതിനെക്കുറിച്ചോ ഓരോ അമേരിക്കക്കാരനും എത്ര പണം ലഭിക്കും എന്നതിനെക്കുറിച്ചോ ട്രംപ് വിശദാംശങ്ങള്‍ നല്‍കിയില്ല. എന്നിരുന്നാലും ഡോജിന് 2 ട്രില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ കഴിയുമെന്ന് നിര്‍ദ്ദേശിക്കുന്ന ഒരു നിര്‍ദ്ദേശം ചൊവ്വാഴ്ച മസ്‌ക് അവതരിപ്പിച്ചു. അത് 2026 ജൂലൈയില്‍ ഡോജിന്റെ കാലാവധി കഴിഞ്ഞതിന് ശേഷം 5,000 ഡോളര്‍ ചെക്കുകള്‍ വഴി 'ഫെഡറല്‍ വരുമാന നികുതി അടയ്ക്കുന്ന 79 ദശലക്ഷം യുഎസ് കുടുംബങ്ങള്‍ക്ക്' ഭാഗികമായി തിരികെ നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോഗിന്റെ ലാഭം 2 ട്രില്യണ്‍ ഡോളര്‍ എത്തിയാല്‍, ഡോജ്‌ ഡിവിഡന്റ് പ്ലാനിന് കീഴിലുള്ള 36 ട്രില്യണ്‍ ഡോളറില്‍ ദേശീയ കടത്തിലേക്ക് 400 ബില്യണ്‍ ഡോളര്‍ പോകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam