വാഷിങ്ടൺ: ലോകപ്രശസ്ത ഫാസ്റ്റ് ഫുഡ് ഭീമന്മാരായ കെന്റക്കി ഫ്രൈഡ് ചിക്കനും കെഎഫ്‌സിയും ജന്മനാടിനോട് വിടപറയാൻ ഒരുങ്ങുന്നു.
കെഎഫ്‌സി കെന്റക്കിയിലെ ലൂയിസ്‌വില്ലിലുള്ള ആസ്ഥാനത്തോട് വിടപറയുന്നു. ടെക്‌സാസിലെ പ്ലാനോയിലായിരിക്കും പുതിയ ആസ്ഥാനം. കെഎഫ്‌സിയുടെ മാതൃ കമ്പനിയായ യം ബ്രാൻഡ്‌സാണ് ഈ നീക്കം പ്രഖ്യാപിച്ചത്.
കെഎഫ്‌സിയും പിസ ഹട്ടും ഇനി ടെക്‌സാസിലെ പ്ലാനോയിൽ നിന്നായിരിക്കും പ്രവർത്തിക്കുക. എന്നാൽ, ടാക്കോ ബെല്ലും ഹാബിറ്റ് ബർഗറും ഗ്രില്ലും കാലിഫോർണിയയിലെ ഇർവിനിൽ നിന്ന് തന്നെ പ്രവർത്തനങ്ങൾ തുടരും.
തങ്ങളുടെ മുൻനിര ബ്രാൻഡുകൾക്കായി രണ്ട് പ്രധാന ആസ്ഥാനങ്ങൾ സൃഷ്ടിക്കാനുള്ള യം ബ്രാൻഡ്‌സിന്റെ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം.
കുറഞ്ഞ നികുതിയും ബിസിനസ് സൗഹൃദ നയങ്ങളും കാരണം കമ്പനികൾ ടെക്‌സാസിലേക്ക് മാറുന്ന സമീപകാല പ്രവണതയ്ക്ക് അനുസൃതമായാണ് കെഎഫ്‌സിയുടെയും നീക്കം.
ഈ മാറ്റങ്ങൾ സുസ്ഥിര വളർച്ചയ്ക്കും ഉപഭോക്താക്കൾ, ജീവനക്കാർ, ഫ്രാഞ്ചൈസികൾ, ഷെയർഹോൾഡർമാർ എന്നിവരെ മികച്ച രീതിയിൽ സേവിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് യം ബ്രാൻഡ്‌സിൻ്റെ സിഇഒ ഡേവിഡ് ഗിബ്‌സ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്