ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലെ ആരോഗ്യ സര്‍വേകള്‍ക്ക് ഇപ്പോഴും വിദേശ ഫണ്ടിങ്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസ് ഏറ്റെടുത്ത് നടത്തുന്ന ദേശീയ കുടുംബാരോഗ്യസര്‍വേ അടക്കമുള്ള പ്രോജക്ടുകള്‍ക്കാണ് വിദേശ ധനസഹായം ലഭിക്കുന്നത്.
യു.എസ് എയ്ഡ് ഫണ്ടിങ് നിര്‍ത്തിയെങ്കിലും ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ഡിവലപ്മെന്റിന്റേത് അടക്കമുള്ള ഫണ്ടിങ് ഇപ്പോഴും തുടരുന്നുണ്ട്. ഇന്ത്യയുടെ ആരോഗ്യ, സാമൂഹിക മേഖലകളിലെ നയപരിപാടികളെ സ്വാധീനിക്കാന്‍ അമേരിക്കന്‍ ഏജന്‍സിയായ യു.എസ് എയ്ഡ് രഹസ്യനീക്കം നടത്തിയെന്ന കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് സഞ്ജീവ് സന്യാലിന്റെ ആരോപണം ചൂടുപിടിക്കവേയാണ് വിദേശ ഫണ്ടിങ് ചര്‍ച്ചാ വിഷയമാകുന്നത്.
1990 കള്‍ മുതല്‍ ദേശീയ കുടുംബാരോഗ്യ സര്‍വേ യു.എസ് എയ്ഡാണ് നടത്തിവന്നതെന്നും രണ്ട് വര്‍ഷം മുന്‍പാണ് ബി.ജെ.പി സര്‍ക്കാര്‍ ഇത് നിര്‍ത്തലാക്കിയതെന്നുമായിരുന്നു സഞ്ജീവ് സന്യാലിന്റെ വാദം. ദേശീയ കുടുംബാരോഗ്യ സര്‍വേയ്ക്കുള്ള യു.എസ് എയ്ഡിന്റെ ഫണ്ടിങ് മാത്രമാണിപ്പോള്‍ അവസാനിപ്പിച്ചതെന്നാണ് പുറത്തുവരുന്നത്.
ദേശീയ കുടുംബാരോഗ്യ സര്‍വേക്കുള്ള യു.എസ്. എയ്ഡ് ധനസഹായം ഒന്നാം മോദിസര്‍ക്കാരിന്റെകാലത്ത് നടന്ന നാലാം സര്‍വേയിലും ലഭിച്ചിരുന്നു. 2015-16-ലാണ് നാലാം കുടുംബാരോഗ്യ സര്‍വേ നടന്നത്. അഞ്ചാം സര്‍വേ 2019-21-ലും. ഈ സര്‍വേക്ക് മുന്നോടിയായി നടന്ന ചര്‍ച്ചകളില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസിന് സ്വന്തം നിലയ്ക്കുതന്നെ മുന്നോട്ടുപോകാവുന്ന കാര്യശേഷിയുണ്ടെന്ന് യു.എസ് എയ്ഡ് അധികൃതര്‍ വ്യക്തമാക്കിയതായാണ് സൂചന. ഈ ഘട്ടത്തിലാണ്, ധനസഹായം വേണ്ടെന്ന് കേന്ദ്രസര്‍ക്കാരും അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്