സൗരവ് ഗാംഗുലി സഞ്ചരിച്ചിരുന്ന കാറിലേക്ക് ലോറിയിടിച്ച് കയറി 

FEBRUARY 21, 2025, 12:26 AM

കൊൽക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു. ഗാംഗുലിയുടെ വാഹനവ്യൂഹത്തിലേക്ക് ലോറിയിടിച്ച് കയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂര്‍ ഹൈവേയില്‍ വെച്ച് ദന്തന്‍പൂരിന് സമീപമാണ് സംഭവം. 

ഗാംഗുലിയുടെ വിഹനവ്യൂഹത്തിനു മുന്നിൽ സഞ്ചരിച്ചിരുന്ന ലോറി അപ്രതീക്ഷിതമായി ബ്രേക്കിട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്.   ലോറിക്ക് പിന്നിൽ ഇടിക്കാതിരിക്കാൻ ഗാംഗുലി സഞ്ചരിച്ചിരുന്ന റേഞ്ച് റോവറിന്റെ ഡ്രൈവർ ബ്രേക്ക് ചവിട്ടുകയും പിന്നാലെ മറ്റു വാഹനങ്ങൾ ഇടിച്ചുകയറുകയുമായിരുന്നു. 

ഗാംഗുലി ബര്‍ദ്വാനിലേക്ക് പോകുന്നതിനിടെയാണ് അപകടം. താരം സഞ്ചരിച്ചിരുന്ന റേഞ്ച് റോവര്‍ കാറിലേക്ക് ലോറിയിടിച്ചതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. എന്നാല്‍ ഡ്രൈവര്‍ സമയോചിതമായി ഇടപെട്ട് വാഹനം പെട്ടെന്ന് നിര്‍ത്തി.

vachakam
vachakam
vachakam

പിന്നാലെ ഗാംഗുലിയുടെ കാറിന് പിന്നില്‍ വാഹനവ്യൂഹത്തിലെ മറ്റ് കാറുകളും വന്നിടിക്കുകയായിരുന്നു. അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

 വാഹനങ്ങൾ മിതമായ വേഗത്തിലായിരുന്നതിനാൽ ആർക്കും പരിക്കില്ല. വാഹനവ്യൂഹത്തിലെ രണ്ട് കാറുകൾക്ക് നേരിയ കേടുപാടുകളുണ്ട്. സംഭവത്തെ തുടർന്ന് പത്ത് മിനിറ്റോളം യാത്ര തടസപ്പെടുകയും പിന്നീട് തുടരുകയും ചെയ്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.    

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam