അൽഫോൺസോ ഡേവിസിന്റെ അവസാന നിമിഷ ഗോളിലൂടെ സമനിലയിലൂടെ സെൽറ്റിക്കിനെതിരെ (1-1) നേടിയതോടെ ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗിലെ അവസാന 16ലേക്ക് മുന്നേറി.
ഈ സമനിലയോടെ 3-2 എന്ന മാർജിനിലാണ് ബയേൺ പ്രീക്വാർട്ടറിലേത്തിയത്.
63-ാം മിനിറ്റിലാണ് മുൻ ബയേൺ റിസർവ് കളിക്കാരൻ നിക്കോളാസ് കുഹൻ സെൽറ്റിക്കിനുവേണ്ടി ആദ്യം ഗോൾ നേടിയത്. പിന്നാലെ ഹാരി കെയ്‌നിന്റെ ശ്രമം ബാറിൽ തട്ടി മടങ്ങിയതും, സെൽറ്റിക്കിന്റെ ഗോൾകീപ്പർ കാസ്പർ ഷ്‌മൈച്ചലിന്റെ നിർണായക സേവുകളും ബയേണിന് തടസ്സമായി.
അവസാനം കളി എക്‌സ്ട്രാ ടൈമിലേക്ക് പോവുകയാണെന്ന് തോന്നിച്ച നിമിഷത്തിലാണ്, ഡേവീസ് ഗോൾ നേടിയത്. അടുത്ത റൗണ്ടിൽ ബയേൺ ലെവർകുസനെയോ അത്‌ലറ്റിക്കോ മാഡ്രിഡിനെയോ ആകും നേരിടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്