പി.എസ്.ജി നാട്ടുകാരായ ബ്രസ്റ്റിനെ ഇരുപാദങ്ങളിലായി 10-0ന് തോൽപ്പിച്ച് ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിലെത്തി. രണ്ടാം പാദത്തിൽ 7-0 ത്തിന്റെ വമ്പൻ ജയമാണ് പി.എസ്.ജി നേടിയത്.
രണ്ടാം പാദത്തിൽ ഏഴ് കളിക്കാരാണ് പി.എസ്.ജിക്കായി ഗോളുകൾ നേടിയത്. ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഇതാദ്യമായാണ് ഒരു ടീമിലെ 7 താരങ്ങൾ ഗോൾ നേടുന്നത്.
ആദ്യ പകുതിയിൽ 20-ാമത്തെ മിനിറ്റിൽ ബ്രോഡിലി ബ്രാകോളയും 39-ാമത്തെ മിനിറ്റിൽ വിച എന്നിവരുടെ ഗോളിൽ പാരീസ് 2 ഗോളിന് മുന്നിലെത്തി. വിചയുടെ ജോർജിയൻ ക്ലബിനായുള്ള ആദ്യ ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയിൽ 27-ാം മിനിറ്റിനുള്ളിൽ 5 ഗോളുകൾ നേടി പാരീസ് ബ്രസ്റ്റിനെ തകർക്കുകയായിരുന്നു. 59-ാമത്തെ മിനിറ്റിൽ വിറ്റീന, 64-ാമത്തെ മിനിറ്റിൽ ഡിസെയർ ഡൗ, 69-ാമത്തെ മിനിറ്റിൽ നൂനോ മെന്റെസ്, 76-ാമത്തെ മിനിറ്റിൽ ഗോൺസാലോ റാമോസ്, 86-ാമത്തെ മിനിറ്റിൽ 18 കാരനായ സെന്നി മയലു എന്നിവർ ആണ് പി.എസ്.ജി ഗോളുകൾ നേടിയത്.
ഗോൾ നേടിയില്ലെങ്കിലും ഉഗ്രൻ പ്രകടനം ആണ് ഫാബിയൻ റൂയിസ്, അഷ്‌റഫ് ഹകീമി എന്നിവരും നടത്തിയത്. അവസാന പതിനാറിൽ ലിവർപൂൾ അല്ലെങ്കിൽ ബാഴ്‌സലോണ ടീമുകളിൽ ഒന്നിനെ ആവും പി.എസ്.ജി അവസാന പതിനാറിൽ നേരിടുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്