കാമ്പ് നൂ: സ്പാനിഷ് ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയോ വയ്യോക്കാനയെ ഏക പക്ഷീയമായ ഒരു ഗോളിന് കീഴടക്കി ബാഴ്സലോണ പോയിൻ്റ് ടേബിളിൽ ഒന്നാമതെത്തിയതായി റിപ്പോർട്ട്. ഒന്നും രണ്ടും സ്ഥാനങ്ങളിലുണ്ടായിരുന്ന റയൽ മാഡ്രിഡിനും അത്‌ലറ്റിക്കോ മാഡ്രിഡിനും കഴിഞ്ഞ മത്സരങ്ങളിലെ സമനില കുരുക്ക് ബാഴ്സയുടെ ഒന്നാം സ്ഥാനത്തേക്കുള്ള തിരിച്ചെത്തൽ എളുപ്പമാക്കി.
ബാഴ്സയ്ക്കും റയലിനും 24 മത്സരങ്ങളിൽ നിന്ന് 51 പോയിൻ്റാണ് ഉള്ളതെങ്കിലും ഗോൾ ശരാശരിയിൽ മുന്നിലുള്ള ബാഴ്സ ഒന്നാം സ്ഥനത്തേക്ക് മുന്നേറുകയായിരുന്നു.
ബാഴ്സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 28-ാം മിനിട്ടിൽ പെനാൽറ്റി ഗോളാക്കി റോബർട്ട് ലെവൻഡോസ്കിയാണ് ആതിഥേയരുടെ ജയമുറപ്പിച്ചത്. ഈ സീസണിൽ ലെവൻ്റെ ഇരുപതാം ഗോൾ ആയിരുന്നു ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്