എംബാപ്പെയുടെ ഹാട്രിക്കിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച് റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ

FEBRUARY 21, 2025, 6:40 AM

ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫ് രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിൽ നിന്ന് വൻ തോൽവി ഏറ്റുവാങ്ങി മാഞ്ചസ്റ്റർ സിറ്റി പുറത്ത്. മാഡ്രിഡിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം. ഇതോടെ 6-3ന്റെ അഗ്രഗേറ്റ് സ്‌കോറിൽ റയൽ പ്രീക്വാർട്ടാറിലേക്ക് മുന്നേറി.

കിലിയൻ എംബാപ്പെയുടെ ഹാട്രിക്കാണ് റയൽ മാഡ്രിഡിന് കരുത്തായത്. നാലാം മിനിറ്റിൽ തന്നെ എംബാപ്പെ ഗോളടി ആരംഭിച്ചു. റൗൾ അസെൻസിയോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ആദ്യ ഗോൾ.

33-ാം മിനിറ്റിൽ റോഡ്രിഗോ നൽകിയ പാസ് എംബാപ്പെ മനോഹരമായ ഗോളിൽ ലീഡ് ഇരട്ടിയാക്കി. 61-ാം മിനിറ്റിൽ എംബാപ്പെ ഹാട്രിക്കും പൂർത്തിയാക്കി. ഈ ഹാട്രിക്കോടെ എംബാപ്പെ ഈ സീസണിൽ 28 ഗോൾ സ്‌കോർ ചെയ്തു. അവസാനം നികോ ഗോൺസാലസിലൂടെ സിറ്റി ഒരു ഗോൾ മടക്കിയെങ്കിലും സമയം ഏറെ വൈകിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam