രണ്ടാം പാദത്തിൽ പോർട്ടോയ്‌ക്കെതിരെ 3-2 വിജയം നേടിയ റോമ യൂറോപ്പ ലീഗിലെ അവസാന 16ലേക്ക് മുന്നേറി. ഡിബാലയുടെ ഇരട്ട ഗോളുകളാണ് റോമക്ക് കരുത്തായത്. ആദ്യ പാദത്തിൽ 1-1 സമനിലയ്ക്ക് ഇരുവരും പിരിഞ്ഞിരുന്നു.
സാമു അഗെഹോവയിലൂടെ പോർട്ടോ തുടക്കത്തിൽ ലീഡ് നേടി, പക്ഷേ ഡിബാലയുടെ ഇരട്ട ഗോളുകൾ റോമയ്ക്ക് അനുകൂലമാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്റ്റീഫൻ യൂസ്റ്റാക്വിയോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പോർട്ടോയുടെ പ്രതീക്ഷകൾ തകർന്നു.
റോമയ്ക്ക് വേണ്ടി നിക്കോളോ പിസിലി നിർണായകമായ മൂന്നാം ഗോൾ നേടി. അവസാന നിമിഷം ഡെവിൻ റെൻഷിന്റെ ഗോൾ പോർട്ടോ തിരിച്ചടിച്ചെങ്കിലും സമനില ഗോൾ നേടാനായില്ല. അടുത്ത റൗണ്ടിൽ റോമ അത്‌ലറ്റിക് ബിൽബാവോയെയോ ലാസിയോയെയോ നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്