യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ മത്സരങ്ങളുടെ ഡ്രോ കഴിഞ്ഞു. ലിവർപൂൾ പാരീസ് സെന്റ് ജെർമെയ്‌നിനെ ആകും അടുത്ത റൗണ്ടിൽ നേരിടുക.
ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത് 2018-19 ഗ്രൂപ്പ് ഘട്ടത്തിലാണ്, ലിവർപൂൾ ആ സീസണിൽ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് എത്തിയിരുന്നു.
മറ്റൊരു ആവേശകരമായ മത്സരത്തിൽ റയൽ മാഡ്രിഡ് അവരുടെ ചിരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. പി.എസ്.വി. ഐന്തോവനെയാണ് ആഴ്‌സണൽ നേരിടുക. ആസ്റ്റൺ വില്ല ക്ലബ് ബ്രൂഗിനെ നേരിടും. ലിവർപൂൾ പി.എസ്.ജി. മത്സരത്തിലെ വിജയികൾ ക്വാർട്ടർ ഫൈനലിൽ വില്ലയെയോ ബ്രൂഗിനെയോ നേരിടും. ആഴ്‌സണൽ ജയിച്ചാൽ റയൽ മാഡ്രിഡിനെയോ അത്‌ലറ്റിക്കോ മാഡ്രിഡിനെയോ നേരിടും.
ബയേൺ മ്യൂണിക്ക് ജർമ്മൻ ടീമായ ബയേർ ലെവർകുസനെയും ഫെയ്‌നൂർഡ് ഇന്റർ മിലാനെയും, ബൊറൂസിയ ഡോർട്ട്മുണ്ട് ലില്ലെയെയും, ബെൻഫിക്ക ബാഴ്‌സലോണയെയും നേരിടും.
മാർച്ച് 4-5നും മാർച്ച് 11 -12നും മത്സരങ്ങൾ നടക്കും.
പാരീസ് സെന്റ് ജെർമെയ്ൻ Vs ലിവർപൂൾ
റയൽ മാഡ്രിഡ് Vs അത്‌ലറ്റിക്കോ മാഡ്രിഡും
ഫെയ്‌നൂർദ് Vs ഇന്റർ മിലാൻ
ബൊറൂസിയ ഡോർട്ട്മുണ്ട് Vs ലില്ലെ
ക്ലബ് ബ്രൂഗ് Vs ആസ്റ്റൺ വില്ല
പി.എസ്.വി ഐന്തോവൻ Vs ആഴ്‌സണൽ
ബയേൺ മ്യൂണിക്ക് Vs ലെവർകൂസൻ
ബെൻഫിക്ക Vs ബാഴ്‌സലോണ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്