ദുബായ്: 2025 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ നിര്‍ണായക താരമാണ് മുഹമ്മദ് ഷമിയുടെ റോള്‍ നിര്‍ണായകമാകും. ജസ്പ്രീത് ബുംറ പരിക്കുമൂലം പുറത്തായതോടെ മുഹമ്മദ് ഷമിയാണ് ബൗളിംഗ് നിരയിലെ നായകന്‍. ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍, അഞ്ച് വിക്കറ്റ് വീഴ്ത്തി ഷമി മികച്ച തുടക്കവും നേടി. അടുത്ത മല്‍സരത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നതിനാല്‍ മുഹമ്മദ് ഷമിയാണ് ശ്രദ്ധാകേന്ദ്രം.
എന്നിരുന്നാലും, കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ മുഹമ്മദ് ഷമിക്ക് കാര്യങ്ങള്‍ ഇപ്പോഴത്തെ പോലെ സുഗമമായിരുന്നില്ല. 2023 ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം പരിക്കിനെത്തുടര്‍ന്ന് വളരെക്കാലം കളത്തിന് പുറത്തായിരുന്നു, കൂടാതെ ശസ്ത്രക്രിയയ്ക്കും വിധേയനാകേണ്ടി വന്നു.
ആഭ്യന്തര ക്രിക്കറ്റിലേക്കും ഒടുവില്‍ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്കും തിരിച്ചെത്തുന്നതിന് മുമ്പ് അദ്ദേഹം ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) ദീര്‍ഘകാലം ചെലവഴിച്ചു.
ബംഗ്ലാദേശിനെതിരായ ചാമ്പ്യന്‍സ് ട്രോഫി 2025 മത്സരത്തിന് ശേഷം ഷമിയുടെ ഫിറ്റ്‌നസ് യാത്രയെക്കുറിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം നവജ്യോത് സിംഗ് സിദ്ദു രസകരമായ സംഭാഷണം നടത്തി.
അഞ്ച്-ആറ് കിലോ ഭാരം എങ്ങനെ കുറച്ചെന്നായിരുന്നു സിദ്ദുവിനറിയേണ്ടിയിരുന്നത്. ഒമ്പത് കിലോ കുറച്ചെന്ന് ഷമി മറുപടി നല്‍കി. ബിരിയാണിയിലെ ചോറ് അപ്പോള്‍ കഴിച്ചിരുന്നില്ലേയെന്ന് സിദ്ദു.
'ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം സ്വയം വെല്ലുവിളിക്കുക എന്നതാണ്. നിങ്ങള്‍ അത്തരമൊരു അവസ്ഥയിലായിരിക്കുമ്പോള്‍ (പരിക്കില്‍ നിന്ന് സുഖം പ്രാപിക്കുന്നു), ഞാന്‍ എന്‍സിഎയിലായിരുന്നു, എന്റെ ഭാരം 90 കിലോ ആയിരുന്നു. രുചികരമായ ഭക്ഷണത്തിനായി ഞാന്‍ കൊതിച്ചിരുന്നില്ല. ബിരിയാണിയെ സംബന്ധിച്ചിടത്തോളം, ചിലപ്പോഴൊക്കെ ചീറ്റ് മീല്‍ കഴിച്ചിരുന്നു. 2015 മുതല്‍, എനിക്ക് ഒരു ദിവസം ഒരു നേരത്തെ ഭക്ഷണം മാത്രമേയുള്ളൂ. ഞാന്‍ അത്താഴം മാത്രമാണ് കഴിക്കുന്നത്. പ്രഭാതഭക്ഷണമോ ഉച്ചഭക്ഷണമോ ഇല്ല. ഇത് വളരെ ബുദ്ധിമുട്ടാണ്, പക്ഷേ ഒരിക്കല്‍ നിങ്ങള്‍ ഇത് ശീലമാക്കിയാല്‍ അത് എളുപ്പമാണ്.' ഷമി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്