ബോക്സോഫീസിൽ 'ദി ഗോട്ട്' ലാഭമോ? വെളിപ്പെടുത്തി നിർമാതാവ്

FEBRUARY 17, 2025, 10:36 PM

വിജയ്‌യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ആക്ഷൻ ചിത്രമായിരുന്നു ദി ഗോട്ട്.  സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്കുണ്ടായത്. . സിനിമയുടെ ആഗോള കളക്ഷൻ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്. 

 സിനിമയുടെ ആഗോള കളക്ഷൻ 455 കോടിയെന്നാണ് നിർമാതാക്കൾ പുറത്തുവിട്ട കണക്കിൽ പറയുന്നത്. വിജയ്‌യെ പോലെയുള്ള വലിയ താരങ്ങളെ വെച്ച് സിനിമയെടുക്കുമ്പോൾ ഉള്ള ഗുണം എന്തെന്നാൽ റിലീസിന് മുൻപ് തന്നെ മറ്റു റൈറ്റുകൾ വിറ്റഴിക്കപ്പെടും, ഇത് നിർമാതാക്കളെ സേഫ് ആകുമെന്നും നിർമാതാവ് അർച്ചന കൽപ്പാത്തി പറയുന്നു. 

 'ദി ഗോട്ടിന്റെ നോൺ തിയേറ്ററിക്കൽ റൈറ്റ്സ് വളരെ വലുതായിരുന്നു. അത് കൂടി കൂട്ടുമ്പോൾ സിനിമയുടെ ലാഭം വളരെ വലുതാണ്.

vachakam
vachakam
vachakam

ഞങ്ങൾ പുറത്തുവിട്ട 455 കോടി സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് മാത്രം ലഭിച്ച കളക്ഷൻ ആണ്. സിനിമയുടെ ഒടിടിഉൾപ്പടെയുള്ള മറ്റു ബിസിനസ്സുകൾ റിലീസിന് മുൻപ് തന്നെ വിറ്റുപോകും. സിനിമയുടെ ബഡ്ജറ്റിന്റെ ഒട്ടുമുക്കാലും അതിൽ നിന്ന് തന്നെ നിർമാതാക്കൾക്ക് തിരിച്ചുകിട്ടും. അങ്ങനെ ചെയ്യുമ്പോൾ തിയേറ്ററിൽ നിന്ന് കിട്ടുന്നതെല്ലാം ലാഭമാണ്', അർച്ചന പറയുന്നു.

തമിഴ്നാട്ടിൽ നിന്ന് മാത്രം 220 കോടിക്ക് അടുത്താണ് ചിത്രം നേടിയത്. ഈ വർഷത്തെ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമായി മാറിയിരിക്കുകയാണ് ഗോട്ട്. ആദ്യ ദിവസം 31 കോടി രൂപയാണ് സിനിമ നേടിയത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ഗോട്ട് മാറി. 600 കോടിയിലധികം നേടിയ ലിയോയാണ് ഒന്നാം സ്ഥാനത്തുള്ളത്. വിജയ് ഇരട്ടവേഷത്തിലെത്തിയ ഗോട്ടിൽ സ്നേഹ, മീനാക്ഷി ചൗധരി എന്നിവരാണ് നായികമാരായെത്തിയത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam