എമ്പുരാനിൽ ഫ്രഞ്ച് നടൻ എറിക് എബൗണിയും.ലൂസിഫറിന്റെ രണ്ടാം ഭാഗമായ ചിത്രത്തിന് അന്താരാഷ്ട്ര സ്വഭാവമുണ്ടെന്ന് സംവിധായകനും എഴുത്തുകാരനും പറഞ്ഞിരുന്നു.
ഇത് വലിയ തോതിൽ ഹൈപ്പിന് കാരണവുമായി. കബൂഗയെ അവതരിപ്പിക്കുന്ന ഫ്രഞ്ച് നടൻ എറിക് എബൗണിയിലൂടെ ഈ ഹൈപ്പിന് ആക്കം കൂടിയിരിക്കുകയാണ്.
Readmore: എമ്പുരാന്‍; കേരളത്തില്‍ 700 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്
മാര്‍ച്ച് 27നാണ് എമ്പുരാന്റെ റിലീസ്. ലൂസിഫറിന്റെ പ്രീക്വലും സീക്വലുമായാണ് എമ്പുരാന്‍ ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മോഹൻലാൽ അവതരിപ്പിക്കുന്ന സ്റ്റീഫൻ നെടുമ്പള്ളി എന്ന ഖുറേഷി അബ്രാമിന്റെ ഭൂതകാലവും ലൂസിഫറിന്റെ തുടർച്ചയുമാകും എമ്പുരാനിൽ പൃഥ്വിരാജ് അവതരിപ്പിക്കുക.
ലൂസിഫറിൽ പറഞ്ഞുവച്ച ഖുറേഷി അബ്രാമിന്റെ നെക്സസിനെതിരെ നിൽക്കുന്ന ആളാകും കബൂഗ. 'ഐ ആം പ്ലേയിങ് എ ബാഡ് ഗായ്' എന്ന് ക്യാരക്ടർ റിവീലിങ് വീഡിയോയിൽ എറിക് എബൗണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്