ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും സഞ്ജയ് ദത്തും ഒരു ഹോളിവുഡ് ത്രില്ലറിൽ അഭിനയിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഇരുവരും സൗദി അറേബ്യയിലാണ്, സൗദി അറേബ്യയിൽ പുതുതായി തുറന്ന അൽ ഉല സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നത്.
അമേരിക്കൻ ത്രില്ലറിന്‍റെ പ്രധാന സീക്വൻസുകളിൽ ഖാനും ദത്തും അഭിനയിക്കും. ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ആഗോള പ്രേക്ഷകർക്കായി ഒരുക്കുന്ന ചിത്രമാണ് ഇതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
സാജൻ (1991), ചൽ മേരെ ഭായ് (2000), യേ ഹേ ജൽവ (2002) എന്നിവയുൾപ്പെടെ നിരവധി ബോളിവുഡ് ചിത്രങ്ങളിൽ സല്‍മാന്‍ ഖാനും സഞ്ജയ് ദത്തും മുമ്പ് ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദറിലാണ് സൽമാൻ ഖാന്‍റെ അടുത്തതായി റിലീസ് ചെയ്യാനുള്ള ചിത്രം. ചിത്രത്തിൽ രശ്മിക മന്ദാന നായികയായി എത്തുന്നു.
പ്രതീക് ബബ്ബര്‍, സത്യരാജ്, ശർമാൻ ജോഷി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അതേസമയം, ഹൗസ്ഫുൾ 5, ബാഗി 4, സൺ ഓഫ് സർദാര്‍ 2 എന്നിവയാണ് സഞ്ജയ് ദത്തിന്‍റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്