കൊച്ചി: കൊച്ചി കാക്കനാട് ഈച്ചമുക്കിലെ ക്വാര്‍ട്ടേഴ്‌സില്‍ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയിയേയും സഹോദരിയേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രദേശവാസി രംഗത്ത്.
മനീഷ് വിജയ് കാക്കനാട് എത്തിയിട്ട് ഒന്നരവര്‍ഷമായെന്നും ഇദ്ദേഹത്തിന്റെ അമ്മയും സഹോദരിയും ഇവിടെ എത്തിയിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളൂ എന്നും ആണ് പ്രദേശവാസി പറയുന്നത്.
അതേസമയം സഹോദരിയുടെ കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ പോകുന്നതിനായി നാല് ദിവസത്തെ ലീവിന് മനീഷ് അപേക്ഷിച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഫോണില്‍ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെ സഹപ്രവര്‍ത്തകര്‍ വന്ന് പരിശോധിച്ചപ്പോഴാണ് ഉദ്യോഗസ്ഥനേയും സഹോദരിയേയും മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും പ്രദേശവാസി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്