തിരുവനന്തപുരം : പി പി ദിവ്യക്ക് എതിരെ അഴിമതി ആരോപണവുമായി കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസ്. തന്റെ ആരോപണത്തിൽ രേഖകൾ സഹിതം പി പി ദിവ്യയ്ക്ക് എതിരെ വിജിലൻസ് ഡയറക്ടർക്ക് ഷമ്മാസ് പരാതിയും നൽകി.
ജില്ലാ പഞ്ചായത്ത് സ്ഥലം ഇടപാടിൽ പി പി ദിവ്യ അഴിമതി നടത്തിയെന്നാണ് ഷമ്മാസ് ഉന്നയിക്കുന്ന പ്രധാന ആരോപണം.
ബിനാമി കമ്പനിക്ക് ദിവ്യ കരാറുകൾ കൈമാറിയെന്നും കുടുംബശ്രീ കിയോസ്ക്ക് നിർമ്മിച്ചതിൽ വൻ അഴിമതി നടത്തിയെന്നും ഷമ്മാസ് ആരോപിക്കുന്നു.
പി പി ദിവ്യ പെരുങ്കള്ളിയാണെന്ന് ആരോപിച്ച മുഹമ്മദ് ഷമ്മാസ് പുറത്തുവന്നത് അഴിമതി മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും പറഞ്ഞു. ഒരു മാസം മുൻപും പി പി ദിവ്യയ്ക്കും ഭർത്താവിനും എതിരെ സമാന ആരോപണം ഷമ്മാസ് ഉന്നയിച്ചിരുന്നു.
ബിനാമി കമ്പനിയുമായി ചേർന്ന് പി പി ദിവ്യയുടെ ഭർത്താവ് നാല് ഏക്കർ ഭൂമി വാങ്ങിയെന്നായിരുന്നു ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്