മലപ്പുറം: പട്ടാപ്പകല്‍ ദമ്ബതികളെ മയക്കി കിടത്തി ആറ് പവൻ സ്വർണം മോഷ്ടിച്ച പ്രതി പിടിയില്‍. വളാഞ്ചേരി കോട്ടപ്പുറത്ത് ആണ് സംഭവം. തൃശൂർ വാടാനപ്പള്ളി സ്വദേശി ബാദുഷയെ തിരുവനന്തപുരത്തുനിന്നാണ് പോലീസ് പിടികൂടിയത്.
വളാഞ്ചേരി കോട്ടപ്പുറം കോഞ്ചത്ത് ചന്ദ്രൻ, ഭാര്യ ചന്ദ്രമതി എന്നീ വൃദ്ധ ദമ്ബതികളെയാണ് മയക്കി കിടത്തി മോഷണം നടത്തിയത്. ട്രെയിനില്‍വച്ച് സൗഹൃദം സ്ഥാപിച്ചാണ് യുവാവ് വീട്ടിലെത്തി കവർച്ച നടത്തിയത്.
മുട്ടുവേദനയുടെ ചികിത്സയ്ക്കായി കൊട്ടാരക്കരയില്‍ പോയി മടങ്ങും വഴി ട്രെയിനില്‍വച്ച് കണ്ടുമുട്ടിയ ഇയാള്‍ നേവി ഉദ്യോഗസ്ഥൻ നീരജ് എന്നാണ് പരിചയപ്പെടുത്തിയത്.
തുടർന്ന് നാവിക സേനയുടെ ആശുപത്രി വഴി ചികിത്സ ലഭ്യമാക്കാമെന്ന് ഇരുവരെയും പറഞ്ഞ് വിശ്വസിപ്പിച്ചു. പിറ്റേദിവസം എല്ലാം ശരിയായെന്നു പറഞ്ഞ് ചികിത്സയുടെ രേഖകള്‍ ശേഖരിക്കാന്‍ എന്നവ്യാജേനയാണ് ഇയാള്‍ കവർച്ചയ്ക്കെത്തിയത്.
തുടർന്ന് ഇയാള്‍ ജ്യൂസില്‍ മയക്ക് ഗുളിക ചേർത്ത് നല്‍കി ദമ്ബതികളെ മയക്കി കിടത്തി കവർച്ച നടത്തുകയായിരുന്നു. ബോധം തെളിഞ്ഞതോടെ ഇവർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്