സൗരവ് ഗാംഗുലിയുടെ ബയോപിക്  ഒരുങ്ങുന്നു

FEBRUARY 21, 2025, 8:21 AM

മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ ബയോപിക്  ഒരുങ്ങുന്നു. ഗാംഗുലി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബോളിവുഡ് താരം രാജ്കുമാർ റാവു സ്‌ക്രീനിൽ ഗാംഗുലിയായി എത്തും. 

'ഞാന്‍ കേട്ടത് വെച്ച് രാജ്കുമാര്‍ റാവു ആയിരിക്കും എന്റെ ബയോപികില്‍ അഭിനയിക്കുക. പക്ഷെ ഡേറ്റുകള്‍ നിലവില്‍ പ്രശ്‌നമാണ്. അതുകൊണ്ട് ഒരു വര്‍ഷം കൂടി കഴിയും ചിത്രം തിയേറ്ററിലെത്താന്‍', എന്നാണ് ഗാംഗുലി പറഞ്ഞത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

ഇന്ത്യയ്ക്കായി 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും ഗാംഗുലി കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കരിയറിൽ എല്ലാ ഫോർമാറ്റുകളിലുമായി 18,575 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.

vachakam
vachakam
vachakam

 തുടർന്ന് അദ്ദേഹം ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി. കഴിഞ്ഞ വർഷം ഒക്ടോബറിൽ അദ്ദേഹം ബിസിസിഐയുടെ പ്രസിഡന്റുമായിരുന്നു. 2008 ൽ ഗാംഗുലി തന്റെ അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ചു.

അതേസമയം രാജ്കുമാര്‍ റാവുവിന്റെ ഭൂല്‍ ചുക് മാഫാണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായിക. അടുത്തിടെ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. കരണ്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സംവിധായകന്‍. മാഡോക്ക് ഫിലിംസാണ് നിര്‍മാണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam