എമ്പുരാൻ തിയേറ്ററിലെത്താൻ തയ്യാറെടുക്കവേ അടുത്ത ഹിറ്റിനായി ഒരുങ്ങുകയാണ് പൃഥ്വിരാജ്. 'വിലായത്ത് ബുദ്ധ'. ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം പുരോഗമിക്കുകയാണ്.
സംവിധാനം ചെയ്യുന്ന എമ്പുരാന്റെ റിലീസിനോടടുത്ത് തന്നെ വിലായത്ത് ബുദ്ധയുടെ ചിത്രീകരണവും അവസാനിക്കുമെന്നാണ് റിപ്പോർട്ടുകൾ.
സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജും അണിയറ പ്രവർത്തകരും പങ്കുവെക്കുന്ന അപ്ഡേറ്റുകളിലൂടെ തന്നെ ചിത്രത്തിന് മേൽ പ്രേക്ഷകർക്കുള്ള ഹൈപ്പ് കൂടുതലാണ്.
സംവിധായകൻ സച്ചി 'അയ്യപ്പനും കോശിയും' എന്ന സിനിമയ്ക്ക് ശേഷം ചെയ്യാനായി പ്രഖ്യാപിച്ച 'വിലായത്ത് ബുദ്ധ' ശിഷ്യൻ ജയൻ നമ്പ്യാരുടെ സംവിധാനത്തിലാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
ജി ആർ ഇന്ദുഗോപന്റെ നോവലാണ് സിനിമയാകുന്നത്. ഡബിൾ മോഹനൻ ആയിട്ടാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുന്നത്. സൗദി വെള്ളക്കയ്ക്ക് ശേഷം സന്ദീപ് സേനനാണ് നിർമ്മാണം. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ കൂടിയാണ് 'വിലായത്ത് ബുദ്ധ'.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്