ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡെല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 8.30 ഓടെയാണ് 78 കാരിയായ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
വയറുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നത്തിനാണ് സോണിയ ചികിത്സ തേടിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും വെള്ളിയാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് സേണിയയെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്