ഇംഫാല്‍: കൊള്ളയടിച്ചതും അനധികൃതമായി കൈവശം വച്ചിരിക്കുന്നതുമായ ആയുധങ്ങള്‍ ഏഴ് ദിവസത്തിനകം അടിയറ വെക്കാന്‍ മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് ഭല്ലയുടെ അന്ത്യശാസനം. എല്ലാ സമുദായങ്ങളില്‍ നിന്നുമുള്ള ആളുകളോടാണ് നിര്‍ദേശം. അന്ത്യശാസനം പാലിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കില്ലെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കി.
2023 മെയ് മാസത്തില്‍ ആരംഭിച്ച കലാപത്തില്‍ സൈനിക ക്യാംപുകളില്‍ നിന്നും മറ്റും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും ആളുകള്‍ വ്യാപകമായി കടത്തിക്കൊണ്ടു പോയിരുന്നു.
സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കുന്നതിന്, ആളുകള്‍ക്ക് അവരുടെ സാധാരണ ദൈനംദിന പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങാന്‍ കഴിയുന്ന തരത്തില്‍, ശത്രുത അവസാനിപ്പിക്കാനും സമൂഹത്തിലെ സമാധാനവും നിയമക്രമവും നിലനിര്‍ത്താനും സംസ്ഥാനത്തെ എല്ലാ സമൂഹങ്ങളും മുന്നോട്ട് വരണമെന്ന് ഗവര്‍ണര്‍ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
20 മാസത്തിലേറെയായി മണിപ്പൂരിലെ ജനങ്ങള്‍, സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന ദുരിതപൂര്‍ണമായ സംഭവങ്ങളുടെ ഒരു പരമ്പര കാരണം കാര്യമായ ബുദ്ധിമുട്ടുകള്‍ നേരിട്ടുവെന്നും ഭല്ല പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവച്ചതിന് ശേഷം, സംസ്ഥാന അസംബ്ലി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. സംസ്ഥാനത്ത് വംശീയ കലാപം ആരംഭിച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് ബിരേന്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്