ലക്‌നൗ: മഹാകുംഭമേളയില്‍ പങ്കെടുത്ത് സ്‌നാനം ചെയ്യുന്ന സ്ത്രീകളെ
മാത്രം കേന്ദ്രീകരിച്ച് ചിലര്‍ വീഡിയോ ചിത്രീകരിക്കുകയും അവ
വിറ്റഴിക്കുകയും ചെയ്യുന്നുവെന്ന് വ്യക്തമായതോടെ കര്‍ശന നടപടിയുമായി യു.പി
പൊലീസ്. ഇത്തരത്തില്‍ വീഡിയോ പകര്‍ത്തുന്നവരെയും അത് വില്‍ക്കുന്നവരെയും
വാങ്ങുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനോടകം 103
സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും യുപി പൊലീസ്
അറിയിച്ചു.
ഉത്തര്‍പ്രദേശ് പൊലീസിലെ സോഷ്യല്‍മീഡിയ ടീമാണ് ഇക്കാര്യം
കണ്ടെത്തിയത്. കുംഭമേള ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചില സോഷ്യല്‍ മീഡിയ
അക്കൗണ്ടുകള്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ മോശം രീതിയിലാക്കി അപ്‌ലോഡ്
ചെയ്യുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ടെലിഗ്രാമിലൂടെ ഇവ
പണം നല്‍കി എക്‌സ്‌ക്ലൂസീവായി വില്‍പ്പന നടത്തുന്നതായും പൊലീസ്
സ്ഥിരീകരിച്ചു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമെതിരെ കര്‍ശന
നടപടിയെടുക്കുമെന്ന് യു.പി പൊലീസ് മുന്നറിയിപ്പ് നല്‍കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്