കശ്മീരി വിദ്യാർഥി റാഗിങ്ങിന് ഇരയായി; ഒമർ അബ്ദുല്ല ഇടപെട്ടതോടെ  അറസ്റ്റ് നടപടികൾ വേ​ഗത്തിലാക്കി ബെംഗളൂരു പൊലീസ് 

FEBRUARY 20, 2025, 10:49 PM

ബെംഗളൂരു: വിജയപുരയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ കശ്മീരി വിദ്യാർഥി റാഗിങ്ങിനിരയായി. ഈ കേസിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞയാഴ്ചയാണ് രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയായ അനന്ത്നാഗ് സ്വദേശി ഹമിം ഗുലാം ഭട്ടിന് മർദനമേറ്റത്.

കോളജ് വാർഷികത്തിന്റെ ഭാഗമായി നടത്തിയ ക്രിക്കറ്റ് മത്സരത്തിനിടെ ഹമിമും സീനിയർ വിദ്യാർഥികളുമായി തർക്കമുണ്ടായി. അന്നു രാത്രി ഹോസ്റ്റലിലെത്തിയ പ്രതികൾ ഹമിമിനെ മർദിക്കുകയും ഭീഷണിപ്പെടുത്തി മാപ്പ് പറയിക്കുകയും വിഡിയോ പകർത്തുകയും ചെയ്തതായാണ് കേസ്.

vachakam
vachakam
vachakam

സംഭവത്തിൽ കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ ഇടപെടലിനു പിന്നാലെയാണ് അറസ്റ്റ് നടപടികൾ വേ​ഗത്തിലാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട വി‍ഡിയോ ശ്രദ്ധയിൽപെട്ട ഒമർ അബ്ദുല്ല മുഖ്യമന്ത്രി സിദ്ധരാമയ്യയെ ബന്ധപ്പെട്ട് നടപടി വേഗത്തിലാക്കാൻ ആവശ്യപ്പെടുകയായിരുന്നു. 

 ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ ദേശീയ കൺവീനർ നസീർ ഖുയേഹാമി ഉൾപ്പെടെയുള്ളവർ ഈ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam