ഹൈദരാബാദ്: സ്കൂളിൽ പോകുന്നതിനിടെ ഹൃദയാഘാതം മൂലം പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം.
സിംഗരായപ്പള്ളി ഗ്രാമത്തിൽ നിന്നുള്ള 16 വയസ്സുള്ള ശ്രീനിധിയാണ് മരിച്ചത്. സ്വകാര്യ സ്കൂളില്‍ സാധാരണ പോലെ ക്ലാസിന് പോകുന്നതിനിടെ പെണ്‍കുട്ടിക്ക് നെഞ്ച് വേദനയുണ്ടാവുകയും തുടർന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിആർ ഉൾപ്പെടെയുള്ള ചികിത്സ ഡോക്ടർമാർ നൽകി, പക്ഷേ ഒരു പുരോഗതിയും ഉണ്ടാകാത്തതിനെത്തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അവർ നിർദ്ദേശിച്ചു. പിന്നീട് രണ്ടാമത്തെ ആശുപത്രിയില്‍വെച്ച് ശ്രീ നിധി മരിച്ചുവെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
നേരത്തെ, അലിഗഡിലെ സിറൗളി ഗ്രാമത്തിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി സമാനമായ ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഒരു സ്പോർട്സ് മീറ്റിനായി തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് ഹൃദയാഘാതം മൂലമുള്ള മരണങ്ങളിൽ 22 ശതമാനം വർധനവുണ്ടായതായി അലിഗഡ് മുസ്ലിം സർവകലാശാല പ്രൊഫസർ എം. റബ്ബാനി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്