'വിവാഹബന്ധം വേർപിരിയുന്നത് ജീവിതത്തിന്റെ അവസാനമല്ല'; നിർണായക പരാമർശവുമായി സുപ്രീം കോടതി

FEBRUARY 21, 2025, 12:10 AM

ഡൽഹി: വിവാഹബന്ധം വേർപിരിയുന്നത് ജീവിതത്തിന്റെ അവസാനമല്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഒരു വിവാഹ മോചന കേസ് പരിഗണിക്കവെ ജസ്റ്രിസ് അഭയ് ഓകയുടെ അദ്ധ്യക്ഷതയിലെ ബെഞ്ചാണ് നിർണായക പരാമർശം നടത്തിയത്. 

അതേസമയം വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഭർത്താവും ഭർതൃവീട്ടുകാരുടെയും തുടർച്ചയായി ഉപദ്രവിക്കുന്നുവെന്ന് കാട്ടിയാണ് യുവതി പരാതി നൽകിയത്. ഇരുവർക്കും വിവാഹ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ താൽപ്പര്യമില്ല എന്നതിനാൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം വിവാഹബന്ധം വേർപെടുത്തണമെന്ന് അഭിഭാഷകർ കോടതിയോട് അഭ്യർത്ഥിക്കുകയായിരുന്നു.

2020 മേയ് മാസത്തിലാണ് കക്ഷികളുടെ വിവാഹം നടന്നത്. വിവാഹ ബന്ധം വേർപെടുത്തിയ ശേഷം സ്വന്തം ജീവിതം നോക്കി മുന്നോട്ട് പോകണമെന്ന് ഇവരോട് കോടതി ആവശ്യപ്പെട്ടു. കക്ഷികൾ ചെറുപ്പമാണ്. അവർ അവരുടെ ഭാവി നോക്കി മുന്നോട്ട് പോകണം. വിവാഹ ബന്ധം പരാജയപ്പെടുന്നത് നിങ്ങളുടെ ജീവിതത്തിന്റെ അവസാനമല്ല. മുന്നോട്ടുള്ള കാര്യങ്ങൾ ചിന്തിച്ച് പുതിയ ജീവിതം ആരംഭിക്കണം. പരസ്‌പരം ദോഷങ്ങൾ ഉണ്ടാക്കാതെ സമാധാനപരമായി സ്വന്തം ജീവിതം നോക്കി ഇരുവരും മുന്നോട്ട് പോകണമെന്ന് അഭ്യാർത്ഥിക്കുന്നതായും കോടതി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam