ന്യൂഡെല്‍ഹി: ക്യാബിനറ്റ് സഹപ്രവര്‍ത്തകര്‍ക്കൊപ്പം വാസുദേവ് ഘാട്ടില്‍ 'യമുനാ ആരതി' നടത്തി ഡെല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി രേഖാ ഗുപ്തയും സഹപ്രവര്‍ത്തകരും. ബിജെപിയും എഎപിയും തമ്മില്‍ തെരഞ്ഞെടുപ്പില്‍ പ്രധാന ഏറ്റുമുട്ടല്‍ നടന്നത് യമുനാ നദിയിലെ മലിനീകരണവും ശുദ്ധീകരണവും സംബന്ധിച്ചാണ്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ ഭാഗമായി യമുന നദി ശുചീകരിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
മുഖ്യമന്ത്രി രേഖാ ഗുപ്തയും ഡല്‍ഹി ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവയും മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരായ പര്‍വേഷ് സാഹിബ് സിംഗ്, ആശിഷ് സൂദ്, മഞ്ജീന്ദര്‍ സിംഗ് സിര്‍സ, രവീന്ദര്‍ ഇന്ദ്രജ് സിംഗ്, കപില്‍ മിശ്ര, പങ്കജ് കുമാര്‍ സിംഗ് എന്നിവരും ചേര്‍ന്ന് ആദ്യ മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി ആരതി നടത്തുന്നതിന് മുമ്പ് 'മാ യമുന പൂജ' നടത്തി.
ഘാട്ടില്‍ ഭജനകള്‍ ആലപിക്കുകയും 'ജയ് ശ്രീ റാം', 'യമുന മാതാ കീ ജയ്' എന്നീ മുദ്രാവാക്യങ്ങള്‍ ഉയരുകയും ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
യമുന ശുദ്ധമാണെന്ന് തലസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ഉറപ്പാക്കുമെന്ന് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്‌ദേവ പറഞ്ഞു.
'യമുനയെ സംബന്ധിച്ച് ഞങ്ങള്‍ ഒരു വാക്ക് നല്‍കിയിട്ടുണ്ട്... മാ യമുന ഞങ്ങളെ അനുഗ്രഹിച്ചു. യമുന ശുദ്ധമാണെന്ന് ഉറപ്പാക്കാന്‍ ബിജെപിയുടെ ഡല്‍ഹി സര്‍ക്കാര്‍ പ്രവര്‍ത്തിക്കും...' സച്ച്‌ദേവ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്