മലയാളത്തിലെ തന്നെ ഏറ്റവും വലിയ ആരാധകകൂട്ടമുള്ള നായകനാണ് ദുല്‍ഖര്‍ സല്‍മാന്‍.മലയാളത്തിന് പുറമെ അന്യഭാഷ സിനിമകളിലും ദുല്‍ഖര്‍ സ്വീകാര്യനാണ്.
മലയാളത്തില്‍ ഈ വര്‍ഷം നഹാസ് ഹിദായത്ത്, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ സിനിമകളിലാണ് ദുല്‍ഖര്‍ ഭാഗമാകുന്നത്. ഇപ്പോഴിതാ തമിഴില്‍ ദുല്‍ഖര്‍ ചെയ്യാനിരിക്കുന്ന സിനിമയെ പറ്റിയാണ് റൂമറുകള്‍ പറയുന്നത്.
തമിഴിലെ മികച്ച സംവിധായികരിലൊരാളായ കാര്‍ത്തിക് സുബ്ബരാജും ദുല്‍ഖറും ഒരു പ്രൊജക്റ്റിനായി ഒന്നിക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
2 സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത കാന്ത, പവന്‍ സദിനേനി സംവിധാനം ചെയ്യുന്ന ആകാസം ലോ ഒക്ക താര എന്നിവയാണ് ദുല്‍ഖറിന്റെ പുറത്തിറങ്ങാനുള്ള സിനിമകള്‍.
സൂര്യയെ നായകനാക്കി ഒരുക്കുന്ന റെട്രോ എന്ന സിനിമയ്ക്ക് ശേഷമാകും കാര്‍ത്തിക് സുബ്ബരാജ് ദുല്‍ഖറിനെ നായകനാക്കി സിനിമയൊരുക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്