ഇന്ത്യന്‍ സിനിമയില്‍ എക്കാലത്തെയും വലിയ രണ്ടാമത്തെ വിജയമായി പുഷ്പ 2 മാറിയിട്ട് ഒരു മാസം പിന്നിട്ടു. ജനുവരി 6 ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് പ്രകാരമാണ് പുഷ്പ 2 ബാഹുബലി 2 നെ പിന്തള്ളി ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഹിറ്റ് എന്ന സ്ഥാനം നേടിയത്.
ജനുവരി 30 ന് ചിത്രം ഒടിടിയിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ കളക്ഷന്‍ അവിടെയും അവസാനിച്ചിരുന്നില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട പുതിയ കണക്ക് പറയുന്നത്.
ജനുവരി 6 ന് പുറത്തുവിട്ട കണക്ക് പ്രകാരം പുഷ്പ 2 ന്‍റെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 1831 കോടി ആയിരുന്നെങ്കില്‍ ഇന്ന് പുറത്തുവിട്ടിരിക്കുന്ന കണക്ക് അനുസരിച്ച് അത് 1871 കോടിയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.
സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമായിരുന്നു പുഷ്പ 2. ആദ്യ ഭാഗം നേടിയ വന്‍ ജനപ്രീതി ആയിരുന്നു അതിന് കാരണം. തെന്നിന്ത്യയിലേതിനേക്കാള്‍ ചിത്രം വിജയിച്ചത് ഉത്തരേന്ത്യന്‍ മാര്‍ക്കറ്റിലാണ്.
സുകുമാര്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. അതേസമയം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രം ആമിര്‍ ഖാന്‍ നായകനായ ദംഗല്‍ ആണ്. 2024.6 കോടിയാണ് ചിത്രത്തിന്‍റെ ആഗോള ഫൈനല്‍ ഗ്രോസ്. രാജമൗലിയുടെ ചിത്രം 'RRR'-ന്റെയും (1230 കോടി) 'കെ.ജി.എഫ്: ചാപ്റ്റര്‍ 2' (1215 കോടി) ന്റെയും 'ബാഹുബലി 2' വിന്റെയും (1790 കോടി) കളക്ഷൻ റെക്കോഡുകൾ 'പുഷ്പ 2: ദി റൂള്‍' മറികടന്നിരുന്നു. പുഷ്പ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം രൂപയായിരുന്നു നേടിയിരുന്നത്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്