ജെയിംസ് ബോണ്ട് ഫിലിം ഫ്രാഞ്ചൈസി ആമസോണ്‍ പൂര്‍ണ്ണമായും ഏറ്റെടുത്തു. 007-ന്റെ ദീര്‍ഘകാല നിര്‍മ്മാതാക്കളായ മൈക്കല്‍ ജി. വില്‍സണും ബാര്‍ബറ ബ്രോക്കോളിയും ചിത്രത്തില്‍ നിന്നും പൂര്‍ണമായും പിന്മാറുന്നുവെന്ന് അറിയിച്ച് വ്യാഴാഴ്ച പ്രഖ്യാപനം നടത്തി.
പുതിയ കരാര്‍ അനുസരിച്ച് ആമസോണ്‍ എംജിഎം സ്റ്റുഡിയോ, മൈക്കല്‍, ബാര്‍ബറ എന്നിവര്‍ ജെയിംസ് ബോണ്ടിന്റെ ബൗദ്ധിക സ്വത്തവകാശം കൈയ്യാളും, ഇത് മൂന്നു കക്ഷികളും ചേര്‍ന്നുള്ള ഒരു പുതിയ സംയുക്ത സംരംഭത്തിനായിരിക്കും.
മൂന്ന് പാര്‍ട്ടികളും ഫ്രാഞ്ചൈസിയുടെ സഹ-ഉടമകളായി തുടരും. എന്നാല്‍ ആമസോണ്‍ എംജിഎം ആയിരിക്കും ഏത് ചിത്രം നിര്‍മ്മിക്കണം, ആരായിരിക്കണം അടുത്ത ബോണ്ട് തുടങ്ങിയ തീരുമാനങ്ങള്‍ എടുക്കുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്