തിരുവനന്തപുരം: തിരുവനന്തപുരം മൈലക്കരയിൽ ശാരീരിക അവശതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ മരിച്ചതായി റിപ്പോർട്ട്. മൈലക്കര സ്വദേശിനിയായ ഗ്രേസിയാണ് മരിച്ചത്. ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട ഗ്രേസിയെ രാവിലയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഒൻപത് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
അതേസമയം ആരോഗ്യ വിദഗ്ദർ നടത്തിയ പരിശോധനയിൽ ഗ്രേസിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇതിന് പിന്നാലെ ഗ്രേസിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൾ മഞ്ജു രംഗത്തെത്തി.
ഗ്രേസിയുടെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മഞ്ജു നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെ ഗ്രേസിയുടെ വീട്ടിൽ നെയ്യാർ ഡാം പൊലീസ് പരിശോധന നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്