ലൂക്കാസ്ഫിലിം മേധാവി കാത്‌ലീൻ കെന്നഡി വിരമിക്കുന്നു; നേതൃത്വ നിരയിലേക്ക് അടുത്ത് ആര്?

FEBRUARY 25, 2025, 9:56 PM

ഡേവ് ഫിലോണിയുടെ പ്രശസ്തമായ സ്റ്റാർ വാർസ്: ദി ക്ലോൺ വാർസ് ആനിമേറ്റഡ് സീരീസ് 2008-ൽ പുറത്തിറങ്ങിയപ്പോൾ ലൂക്കാസ്ഫിലിം മേധാവിയായിരുന്ന കാത്‌ലീൻ  കെന്നഡിയുടെ റോൾ എടുത്ത് പറയേണ്ടതാണ്. എന്നാൽ കാത്‌ലീൻ കെന്നഡി ഈ വർഷം അവസാനം വിരമിക്കുന്നതിനാൽ, അടുത്തത്  ഈ സ്ഥാനത്തേക്ക് ഡിസ്നി ആരെ തിരഞ്ഞെടുക്കും?

ലൂക്കാസ്ഫിലിം ചരിത്രത്തിൽ ഇതൊരു പുതിയ സമസ്യയായിരിക്കും. സ്റ്റാർ വാർസ് സ്രഷ്ടാവായ ജോർജ്ജ് ലൂക്കാസ് 2012-ലാണ്  കെന്നഡിയെ കമ്പനി നടത്തുന്നതിനായി തിരഞ്ഞെടുത്തത്. തുടർന്ന് തന്റെ ഉടമസ്ഥാവകാശ ഓഹരി ഡിസ്നിക്ക് വിൽക്കുകയും ചെയ്തു. എന്നാൽ കമ്പനി കെന്നഡിയെ മാറ്റിയില്ല. 

തന്റെ കാലത്ത്, കെന്നഡി സ്റ്റാർ വാർസ് ബ്രാൻഡിനെ നിരവധി പ്രശസ്തമായ നേട്ടങ്ങളിലൂടെ നയിച്ചു (ദി ഫോഴ്‌സ് അവേക്കൻസിലൂടെ ഫ്രാഞ്ചൈസി തിയേറ്ററുകളിലേക്കുള്ള തിരിച്ചുവരവ്, ദി മണ്ടലോറിയനിലൂടെ ടിവിയിലേക്കുള്ള വിജയകരമായ മാറ്റം എന്നിവ).  വൈവിധ്യമാർന്ന കാസ്റ്റിംഗുകളും, പുതിയ പ്രൊജക്റ്റ് ഐഡിയകളും കെന്നഡി മുന്നോട്ട് വച്ചിരുന്നു.

vachakam
vachakam
vachakam

കെന്നഡിയുടെ നേതൃത്വത്തിൽ, ലൂക്കാസ്ഫിലിം 2015 മുതൽ എല്ലാ വർഷവും ഒരു പുതിയ സ്റ്റാർ വാർസ് സിനിമ പുറത്തിറക്കി, അതിൽ 2015 ലെ ദി ഫോഴ്‌സ് അവേക്കൻസ്, 2016 ലെ റോഗ് വൺ: എ സ്റ്റാർ വാർസ് സ്റ്റോറി, 2017 ലെ ദി ലാസ്റ്റ് ജെഡി, 2018 ലെ സോളോ: എ സ്റ്റാർ വാർസ് സ്റ്റോറി, 2019 ലെ ദി റൈസ് ഓഫ് സ്കൈവാക്കർ എന്നിവ ഉൾപ്പെടുന്നു.

കുറച്ചു കാലമായി പുതിയ സ്റ്റാർ വാർസ് സിനിമകളൊന്നും പുറത്തിറങ്ങിയിട്ടില്ലെങ്കിലും അടുത്തത് 2026-ലെ ദി മണ്ടലോറിയൻ & ഗ്രോഗു ആണ്. കെന്നഡി ചുമതലയേറ്റ സമയത്ത് ദി മണ്ടലോറിയൻ, ഒബി-വാൻ കെനോബി, അഹ്സോക, ആൻഡോർ, ദി ബുക്ക് ഓഫ് ബോബ ഫെറ്റ് തുടങ്ങിയ നിരവധി സ്റ്റാർ വാർസ് ടെലിവിഷൻ പരമ്പരകളും പുറത്തിറങ്ങിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam