തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം ഷാരൂഖ് ഖാന് ബോക്സ് ഓഫീസിൽ വലിയ തിരിച്ചുവരവ് നൽകിയ ചിത്രമായിരുന്നു പത്താൻ. 2023 ൽ പുറത്തിറങ്ങിയ ഈ ചിത്രം 1000 കോടിയിലധികം കളക്ഷൻ നേടി. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ഈ ആക്ഷൻ സ്പൈ ത്രില്ലറിൽ ജോൺ എബ്രഹാം, ദീപിക പദുക്കോൺ എന്നിവർക്കൊപ്പം സൽമാൻ ഖാനും ഒരു അതിഥി വേഷത്തിൽ എത്തി.
ഇപ്പോഴിതാ പത്താൻ 2 ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. സംവിധായകനും നിർമാതാവുമായ ആദിത്യ ചോപ്ര ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയെന്നും സിനിമയുടെ ഷൂട്ടിങ് അടുത്ത വർഷം തുടക്കത്തോടെ ആരംഭിക്കാനാണ് പദ്ധതിയുമെന്നാണ് റിപ്പോർട്ടുകൾ. പത്താൻ രണ്ടാം ഭാഗത്തിലൂടെ ഷാരൂഖ് - ദീപിക കോമ്പോ വീണ്ടും പ്രേക്ഷകരിലേക്കെത്തുകയാണ്.
ശ്രീധർ രാഘവൻ, അബ്ബാസ് ടയർവാല എന്നിവർക്കൊപ്പമാണ് ആദിത്യ ചോപ്ര തിരക്കഥ പൂർത്തിയാക്കിയത്. തിരക്കഥാകൃത്ത് അബ്ബാസ് ടയർവാല അടുത്തിടെ ഒരു ഫോറത്തിൽ സംഭാഷണങ്ങൾ എഴുതുന്ന തിരക്കിലാണെന്ന് പറഞ്ഞിരുന്നു. അതേസമയം, ആദ്യ ഭാഗം സംവിധാനം ചെയ്ത സിദ്ധാർത്ഥ് ആനന്ദിന് പകരം പത്താൻ 2 വിന് മറ്റൊരു സംവിധായകൻ എത്തും. അതേസമയം, ജോൺ എബ്രഹാം അടുത്തിടെ ഒരു അഭിമുഖത്തിൽ പത്താൻ എന്ന ചിത്രത്തിന്റെ പ്രീക്വലിനെക്കുറിച്ചും സംസാരിച്ചു.
ജിം എന്ന കഥാപാത്രത്തെയാണ് ജോൺ ചിത്രത്തിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന്റെ കഴിഞ്ഞ കാലം എങ്ങനെയാണ് പത്താൻ 2 വിൽ ഉണ്ടാകുമെന്നതിന്റെ സൂചനയും ജോൺ പറഞ്ഞിരുന്നു. നിലവിൽ കിങ് എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കുകളിലാണ് ഷാരൂഖ്. അടുത്ത വർഷമാണ് സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ് തിയറ്ററുകളിലെത്തുക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്