നിഖില വിമലിന്റെ പിന്നാലെ മുഖം പൊത്തിപ്പിടിച്ച് 'പെണ്ണ് കേസിൽ' പെട്ടവർ !!

FEBRUARY 26, 2025, 6:43 AM

നിഖില വിമൽ കേന്ദ്ര കഥാപാത്രമാകുന്ന 'പെണ്ണ് കേസ്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഫെബിൻ സിദ്ധാർഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'പെണ്ണ് കേസ്'. മൈസൂരിലാണ് ചിത്രീകരണം നടക്കുന്നത്. അണിയറപ്രവർത്തകർ മുഖം പൊത്തിപ്പിടിച്ചു കൊണ്ട് നായികയ്ക്ക് പിന്നിൽ നിൽക്കുന്ന ഒരു ചിത്രം പുറത്തുവിട്ടുകൊണ്ടാണ് ഷൂട്ടിംഗ് ആരംഭിച്ച വിവരം പ്രഖ്യാപിച്ചത്.

E4 എക്‌സിപിരിമെന്റ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറിൽ മുകേഷ് ആർ. മേത്ത, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു. കോ - പ്രൊഡക്ഷൻ വി.യു ടാക്കീസ് എന്റർടൈൻമെന്റ്, കോ - പ്രൊഡ്യൂസർ അശ്വതി നടുത്തൊടി. രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർഥ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. ജ്യോതിഷ് എം., സുനു വി., ഗണേഷ് മലയത്ത് എന്നിവർ സംഭാഷണമെഴുതുന്നു.

സംഗീതം - അങ്കിത് മേനോൻ, എഡിറ്റർ - സരിൻ രാമകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി.കെ., കല -അർഷദ് നക്കോത്ത്, മേക്കപ്പ് -ബിബിൻ തേജ, വസ്ത്രാലങ്കാരം -അശ്വതി ജയകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -ആസിഫ് കുറ്റിപ്പുറം, പ്രൊമോഷൻ കൺസൽട്ടന്റ് - വിപിൻ കുമാർ, സ്റ്റിൽസ് -റിഷാജ്, പോസ്റ്റർ ഡിസൈൻ - ജയറാം രാമചന്ദ്രൻ, പി.ആർ.ഒ. -എ.എസ്. ദിനേശ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam