ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് തന്തവൈബ്. അടുത്തിടെയാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തോടൊപ്പം ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവന്നിരുന്നു.
സ്റ്റൈലിഷായി ഡാന്‍സ് പോസില്‍ നില്‍ക്കുന്ന ടൊവിനോയാണ് പോസ്റ്ററില്‍ ഉള്ളത്. ചിത്രത്തിന്റെ പേരും വലിയ രീതിയില്‍ സമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. വലിയ പ്രതീക്ഷകളോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് ഇപ്പോള്‍ സംവിധായകന്‍ മുഹ്‌സിന്‍ പരാരി തന്നെ പുറത്തുവിട്ടിരിക്കുകയാണ്.
സൈക്കോളജിക്കല്‍ ഫിക്ഷനും സയന്‍സ് ഫിക്ഷനും ചേര്‍ന്ന ജോണറാണ് തന്തവൈബിന്റേതെന്നാണ് മുഹ്‌സിന്‍ പരാരി അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മുഹ്‌സിന്‍ ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും മുഹ്‌സിന്‍ വ്യക്തമാക്കി. ഡാര്‍ക്ക് കോമഡി, ആക്ഷന്‍ അഡ്വെഞ്ചര്‍, മാര്‍ഷ്യല്‍ ആര്‍ട്‌സ്, സറിയലിസം തുടങ്ങിയ ജോണറുകളുടെ മിക്‌സാണ് ചിത്രമെന്നും മുഹ്‌സിന്‍ പരാരി പറഞ്ഞു.
ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചമന്‍ ചാക്കോ ആണ് എഡിറ്റര്‍. സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ് ആണ്. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്