ഖുറേഷിക്ക് പുതിയ എതിരാളി; ദളപതിയുടെ വില്ലൻ ഇനി ലാലേട്ടനോട് ഏറ്റുമുട്ടും

FEBRUARY 25, 2025, 9:18 PM

കാത്തിരിപ്പിനൊടുവില്‍ എമ്പുരാനിലെ മൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അഭിമന്യു സിംഗ് അവതരിപ്പിക്കുന്ന ബല്‍രാജ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

വിജയ്, രജനികാന്ത് എന്നീ താരങ്ങളുടെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള താരമാണ് അഭിമന്യു സിംഗ്. ആക്സ് എന്ന ചിത്രത്തിലൂടെയാണ് അഭിമന്യു സിംഗ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 2009 ലെ ഗുലാല്‍ എന്ന ചിത്രത്തിലൂടെയാണ് താരം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാകുന്നത്. രക്ത ചരിത്രയിലെ ബുക്ക റെഡ്ഡി, വേലായുധത്തിലെ മുസാഫിര്‍ ഇബ്രാഹിം, തലൈവയിലെ ഭീമ ഭായ്, അണ്ണാത്തെയിലെ മനോജ് പരീക്കര്‍ തുടങ്ങിയവയാണ് അഭിമന്യു സിംഗിന്റെ ശ്രദ്ധേയ കഥാപാത്രങ്ങള്‍.

vachakam
vachakam
vachakam

2025 മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. എമ്പുരാന്‍ ലൂസിഫറിന്റെ സീക്വലും പ്രീക്വലുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സ്റ്റീഫന്‍ നെടുമ്പള്ളി അബ്രാം ഖുറേഷിയായത് എങ്ങനെയെന്നും അയാളുടെ ജീവിത കാലഘട്ടങ്ങളും സിനിമയിലുണ്ടാകുമെന്നാണ് സൂചന.

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam