'ഗെറ്റ് സെറ്റ് ബേബി' മുന്നേറുന്നു..

FEBRUARY 23, 2025, 6:28 AM

ഒരു ഗൈനക്കോളജിസ്റ്റിന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് മാറുന്ന കാലത്തിന്റെ കഥ പറഞ്ഞിരിക്കുന്ന ഗെറ്റ് സെറ്റ് ബേബിക്ക് തിയേറ്ററുകൾ തോറും മികച്ച പ്രതികരണം. ബുക്ക് മൈ ഷോയിൽ 9.6 റേറ്റിംഗുമായി ട്രെൻഡിംഗിലേക്ക് കുതിക്കുകയാണ് ചിത്രം. കുടുംബപ്രേക്ഷകരിൽ നിന്നുൾപ്പെടെ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത് ഗംഭീര വരവേൽപ്പാണ്. 'അയാളും ഞാനും തമ്മിൽ' എന്ന സിനിമയ്ക്ക് ശേഷം മലയാളത്തിൽ വന്ന നല്ല ഒരു മെഡിക്കൽ ഫാമിലി ഡ്രാമയാണ് 'ഗെറ്റ് സെറ്റ് ബേബി' എന്നാണ് പ്രേക്ഷരുടെ അഭിപ്രായം.

'കിളിപോയി', 'കോഹിന്നൂർ' സിനിമകൾക്ക് ശേഷം വിനയ് ഗോവിന്ദ് ഒരുക്കിയിരിക്കുന്ന ചിത്രം ടോട്ടൽ ഫാമിലി ഫൺ ഫീൽഗുഡ് വിരുന്നാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഒരു തരിപോലും ലാഗില്ലാതെ സാധാരണക്കാർക്കുവരെ മനസ്സിലാകുന്ന ഭാഷയിൽ തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ഏറെ നാളുകൾക്ക് ശേഷം ഗൈനക്കോളജി പഠിക്കാനെത്തുന്ന ഏക ആൺതരിയിൽ നിന്ന് തുടങ്ങി അയാൾ നഗരത്തിലെ ശ്രദ്ധേയനായ മെയിൽ ഗൈനക്കോളജിസ്റ്റായി മാറുന്നതും ഐവിഎഫ് സ്‌പെഷലിസ്റ്റായുള്ള അയാളുടെ വളർച്ചയും അതിനിടയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളും മറ്റുമൊക്കെ ചിത്രം മികച്ച രീതിയിൽ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുണ്ടെന്ന് പ്രേക്ഷകർ പറയുന്നു.

ഉണ്ണി മുകുന്ദനും നിഖില വിമലും ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന ചിത്രം എന്ന പ്രത്യേകയും ഗെറ്റ് സെറ്റ് ബേബിക്കുണ്ട്. ഡോ. അർജുൻ എന്ന കഥാപാത്രമായി ഉണ്ണിയും സ്വാതി എന്ന ക്ലൗഡ് കിച്ചൻ നടത്തുന്ന യുവതിയായി നിഖിലയും മികവുറ്റ പ്രകടനമാണ് ചിത്രത്തിലുള്ളത്. കളിചിരികളും കുസൃതിതരങ്ങളുമൊക്കെയായി ഉണ്ണിയെ കാണാം ഈ ചിത്രത്തിൽ. വൈകാരികമായ അഭിനയ മുഹൂർത്തങ്ങളിലും ഏറെ മികച്ച രീതിയിൽ ഉണ്ണിയും നിഖിലയും മികച്ചുനിൽക്കുന്നുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം.

vachakam
vachakam
vachakam

അതോടൊപ്പം തന്നെ സുധീഷ്, ചെമ്പൻ വിനോദ് ജോസ്, ജോണി ആന്റണി, സുരഭിലക്ഷ്മി, ഫറ ഷിബ്‌ല, ഗംഗ മീര, മീര വാസുദേവ്, ദിനേഷ് പ്രഭാകർ, ഭഗത് മാനുവൽ, അഭിറാം രാജേന്ദ്രൻ, മുത്തുമണി, പുണ്യ എലിസബത്ത്, ജുവൽ മേരി, ശ്യാം മോഹൻ തുടങ്ങി വലിയൊരു താരനിരയുടെ ശ്രദ്ധേയമായ പ്രകടനങ്ങളും ചിത്രത്തിന് മുതൽക്കൂട്ടാണ്. സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് വൈ.വി. രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്.

അലക്‌സ് ജെ. പുളിക്കലിന്റെ ഛായാഗ്രഹണം സിനിമയുടെ കഥാഗതിക്ക് യോജിച്ചതാണ്. അർജു ബെന്നിന്റെ ചടുലമായ എഡിറ്റിംഗും സിനിമയുടെ ടോട്ടൽ പേസിന് ചേർന്നതാണ്. സാം സി.എസ് ഒരുക്കിയിരിക്കുന്ന പശ്ചാത്തല സംഗീതവും പാട്ടുകളും മികച്ചുനിൽക്കുന്നുണ്ട്. സ്‌കന്ദ സിനിമാസിന്റെയും കിംഗ്‌സ്‌മെൻ പ്രൊഡക്ഷൻസിന്റേയും ബാനറിൽ സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam