ന്യൂഡെല്‍ഹി: യുഎസ് നാടുകടത്തിയ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ നാലാമത്തെ സംഘം ഡെല്‍ഹിയില്‍ എത്തി. യുഎസില്‍ നിന്ന് പനാമയിലെത്തിച്ച 12 പേരാണ് ഡെല്‍ഹിയില്‍ വിമാനമിറങ്ങിയത്. 12 പേരില്‍ നാല് പേര്‍ പഞ്ചാബിലെ അമൃത്സറിലെ വീട്ടിലേക്ക് പോയതായി അധികൃതര്‍ പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം നാടുകടത്തിയ 300 ഓളം കുടിയേറ്റക്കാരെ പനാമയിലെത്തിച്ച് അവിടുത്തെ ഒരു ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. പൗരത്വ രേഖകള്‍ പരിശോധിച്ച ശേഷം അവരെ അതാത് രാജ്യങ്ങളിലേക്ക് അയച്ചു വരികയാണ്.
40 ശതമാനം പേര്‍ സ്വമേധയാ സ്വദേശത്തേക്ക് പോകാന്‍ വിസമ്മതിച്ചതോടെ യുഎന്‍ ഏജന്‍സികള്‍ ബദല്‍ ലക്ഷ്യസ്ഥാനങ്ങള്‍ തേടുകയാണ്. യുഎസാണ് നാടുകടത്തലിന്റെ ചെലവുകള്‍ മുഴുവന്‍ വഹിക്കുന്നത്. താല്‍ക്കാലിക ട്രാന്‍സിറ്റ് ഹബ്ബായാണ് പനാമ പ്രവര്‍ത്തിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്