ഡൽഹി: റിസർവ് ബാങ്ക് മുൻ ഗവർണർ ശക്തികാന്ത ദാസിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു വിജ്ഞാപനമിറക്കി.
നിയമനത്തിന് മന്ത്രിസഭയുടെ നിയമന സമിതി അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ കാലാവധി തീരുന്നതുവരെയോ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെയോ ആയിരിക്കും നിയമനം.
1980 ബാച്ച് തമിഴ്‌നാട് കേഡറിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ശക്തികാന്ത് ദാസി 2018 ഡിസംബറിറിലാണ് ആർബിഐ ഗവർണറായി നിയമിതനാകുന്നത്. ആർബിഐ ഗവർണറായി സേവനമനുഷ്ടിച്ച ആറുവർഷക്കാലം ഇന്ത്യയുടെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്ന ഒട്ടേറെ നൂതന പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകി.
നീതി ആയോഗിന്റെ സിഇഒ ബിവിആർ സുബ്രഹ്മണ്യത്തിന്റെ കാലാവധിയും ഒരു വർഷത്തേക്ക് നീട്ടിയിട്ടുണ്ട്.
2023 ഫെബ്രുവരിയിൽ രണ്ട് വർഷത്തേക്കായിരുന്നു നീതി ആയോഗ് സിഇഒയെ നിയമിച്ചത്. 2018 ഡിസംബർ 12നാണ് ശക്തികാന്ത ദാസ് റിസർവ് ബാങ്ക് ഗവർണറായി നിയമിതനായ്. 2024ലാണ് അദ്ദേഹം പദവിയൊഴിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്