വാഷിംഗ്ടൺ: തിങ്കളാഴ്ചയ്ക്കകം കഴിഞ്ഞ ആഴ്‌ചയിലെ തങ്ങളുടെ ജോലി നേട്ടങ്ങൾ റിപ്പോർട്ട് ചെയ്യണം എന്നും അല്ലെങ്കിൽ ജോലി നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നും കാണിച്ച് ട്രംപ് ഭരണകൂടം യുഎസ് ഫെഡറൽ സർക്കാർ ജീവനക്കാർക്ക് ശനിയാഴ്ച വൈകുന്നേരം ഇമെയിലുകൾ അയച്ചതായി റിപ്പോർട്ട്. ഇമെയിൽ അഭ്യർത്ഥനയോട് പ്രതികരിക്കാത്തത് രാജിയായി കാണുമെന്ന് ട്രംപ് ഭരണകൂടത്തിൻ്റെ ഗവൺമെൻ്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെൻ്റ് എലോൺ മസ്‌ക് സോഷ്യൽ മീഡിയ സൈറ്റായ എക്‌സിൽ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇമെയിലുകൾ വന്നത് എന്നതാണ് ശ്രദ്ധേയം.
"എല്ലാ ഫെഡറൽ ജീവനക്കാർക്കും കഴിഞ്ഞയാഴ്ച എന്താണ് ചെയ്തതെന്ന് മനസിലാക്കാൻ അഭ്യർത്ഥിക്കുന്ന ഒരു ഇമെയിൽ ഉടൻ ലഭിക്കും എന്നും പ്രതികരിക്കാത്തത് രാജിയായി കണക്കാക്കും" എന്നുമാണ് മസ്‌ക് എക്‌സിൽ പോസ്റ്റ് ചെയ്തത്.
പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്വന്തം സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് മസ്‌ക് തൻ്റെ പോസ്റ്റ് പുറത്തിറക്കിയത്. 2.3 മില്യൺ ഫെഡറൽ തൊഴിലാളികളെ കുറയ്ക്കുന്നതിനും പുതിയ നിയമനങ്ങൾ നടത്തുന്നതിലും ഡോഗ് കൂടുതൽ ആക്രമണാത്മകമാകണം എന്നാണ് പൊതുവെയുള്ള നിലപാട്.
ശനിയാഴ്ച വൈകുന്നേരം സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ, നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ, സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എന്നിവയുൾപ്പെടെ ഫെഡറൽ ഏജൻസികളിലുടനീളമുള്ള ജീവനക്കാർക്ക് ആണ് "കഴിഞ്ഞ ആഴ്ച നിങ്ങൾ എന്താണ് ചെയ്തത്?" എന്ന വിഷയവുമായി ഇമെയിലുകൾ അയച്ചത് എന്നാണ് ലഭിക്കുന്ന വിവരം.
"കഴിഞ്ഞ ആഴ്ച നിങ്ങൾ ജോലിയിൽ എന്താണ് നേടിയത്" എന്ന് സംഗ്രഹിക്കുന്ന അഞ്ച് ബുള്ളറ്റ് പോയിൻ്റുകൾ ഉപയോഗിച്ച് മറുപടി നൽകാനും അവരുടെ മാനേജർമാരെ കുറിച്ച് വ്യക്തമാകാൻ ജീവനക്കാരോട് ആവശ്യപ്പെടുകയും ആണ് ഇമെയിലിൽ. ഓഫീസ് ഓഫ് പേഴ്‌സണൽ മാനേജ്‌മെൻ്റിൽ നിന്നുള്ള ഹ്യൂമൻ റിസോഴ്‌സ് വിലാസത്തിൽ നിന്നാണ് ഇത് അയച്ചത്.
കൺസ്യൂമർ ഫിനാൻഷ്യൽ പ്രൊട്ടക്ഷൻ ബ്യൂറോയിലെ തൊഴിലാളികൾക്കും ഇമെയിൽ ലഭിച്ചതായി വിഷയത്തെക്കുറിച്ച് അറിവുള്ള ആളുകൾ പറയുന്നു. മിക്ക ഏജൻസി ജീവനക്കാരോടും ഈ മാസം ആദ്യം മുതൽ ഒരു ജോലിയും ചെയ്യരുതെന്ന് ഉത്തരവിട്ടിരുന്നു, ഇത് ഒരു ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
അതേസമയം ഫെഡറൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന യൂണിയനായ AFGE, ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ പിരിച്ചുവിടലുകളെ വെല്ലുവിളിക്കുമെന്ന് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്