വാഷിംഗ്ടണ്‍: യു.എസ് സായുധസേനാ തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ ചെയര്‍മാനായിരുന്ന വ്യോമസേനാ ജനറല്‍ സി.ക്യു ബ്രൗണിനെ പുറത്താക്കി. അഡ്മിറല്‍മാരും ജനറല്‍മാരുമായ മറ്റ് അഞ്ചുപേരെക്കൂടി അദ്ദേഹം വെള്ളിയാഴ്ച പിറത്താക്കി.
ട്രംപിന്റെ തീരുമാനത്തെ അപലപിച്ച് ഡെമോക്രാറ്റുകള്‍ രംഗത്തെത്തി. മുന്‍ ലെഫ്. ജനറല്‍ ഡാന്‍ റേസിന്‍ കെയ്‌നിനെയാണ് ബ്രൗണിന്റെ പിന്‍ഗാമിയായി ട്രംപ് കണ്ടുവെച്ചിരിക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥനെ രാജ്യത്തെ സൈന്യത്തിന്റെ ഉന്നതപദവിയില്‍ നിയമിക്കുന്നത് ഇത് ആദ്യമാണ്. നാവികസേനാ മേധാവി അഡ്മിറല്‍ ലിസ ഫ്രാഞ്ചെറ്റിയെയും വ്യോമസേനാ വൈസ് ചീഫ് ഓഫ് സ്റ്റാഫിനെയും പ്രസിഡന്റ് നീക്കുമെന്ന് പെന്റഗണ്‍ അറിയിച്ചു. നാവികസേനാ മേധാവിയുടെ പദവിയിലെത്തിയ ആദ്യ വനിതയാണ് അഡ്മിറല്‍ ഫ്രാഞ്ചെറ്റി.
കര, നാവിക, വ്യോമസേനകളിലെ ജഡ്ജ് അഡ്വക്കേറ്റ് ജനറല്‍മാരെയും മാറ്റും. സൈന്യത്തിലെ നീതിന്യായനിര്‍വഹണത്തിന്റെ ചുമതലയുള്ളവരാണിവര്‍. ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫാകുന്ന രണ്ടാം ആഫ്രോ-അമേരിക്കന്‍ വംശജനാണ് സി.ക്യു ബ്രൗണ്‍. 2027 സെപ്റ്റംബര്‍വരെ അദ്ദേഹത്തിന് കാലാവധി ഉണ്ടെന്നിരിക്കെയാണ് പുറത്താക്കല്‍. പിന്‍ഗാമിയുടെ നിയമനം സെനറ്റ് അംഗീകരിക്കും മുന്‍പ് തന്നെ സ്ഥാനമൊഴിയാനാണ് ട്രംപ് ബ്രൗണിനോട് നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം ബ്രൗണ്‍ ഉള്‍പ്പെടെയുള്ളവരെ പുറത്താക്കുന്നതിന് കാരണമൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ലിംഗഭേദം, വര്‍ഗം, വര്‍ണം തുടങ്ങിയവ നോക്കാതെ സര്‍ക്കാരിന്റെ ഉന്നതപദവികളില്‍ നിയമനം നടത്തിയ മുന്‍ഗാമി ബൈഡന്റെ നയത്തെ എതിര്‍ക്കുന്ന ട്രംപ് ഇക്കാരണത്താലാണോ പുറത്താക്കല്‍ നടപടി സ്വീകരിച്ചതെന്നാണ് സംശയം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്