പരിക്കുകാരണമാണ് രഞ്ജി ട്രോഫിയിൽ കളിക്കാതിരുന്നതെന്നും കെ.സി.എയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും അവരുമായി സഹകരിച്ചു പോകുമെന്നും സഞ്ജു സാംസൺ. നെടുമ്പാശ്ശേരിയിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു സഞ്ജു.
13 വയസ്സുമുതൽ തനിക്ക് അവരിൽ നിന്നും നല്ലപിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ക്യാമ്പുകളിൽ പങ്കെടുക്കും. രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ വലിയ സ്വപ്‌നമാണ് യാഥാർത്ഥ്യമായിരിക്കുന്നത്. സിനിമാ ക്ലൈമാക്‌സ് പോലെയായിരുന്നു കേരളത്തിന്റെ ഫൈനൽപ്രവേശനം. പരിക്കുപറ്റിയതിനാലാണ് കളിക്കാൻപറ്റാതിരുന്നത്. ഫൈനലിൽ താൻ ടീമിന്റെ കൂടെയുണ്ടാവും.
കേരളം സമ്മർദമില്ലാതെ നന്നായി കളിക്കുന്നുണ്ട്. ലോകം മുഴുവൻ കാത്തിരിക്കുന്ന മത്സരമാണ് ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരമെന്നും ടീമിന്റെ ഭാഗമാകണമെന്നായിരുന്നു ആഗ്രഹമെന്നും സഞ്ജു സാംസൺ പറഞ്ഞു. ടീമിൽ ഇടംകിട്ടാതിരുന്നതെന്താണെന്ന് സെലക്ടർമാർക്കേ അറിയൂ എന്നും സഞ്ജു പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്