പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ ആഴ്‌സണലിന് വലിയ തിരിച്ചടി. അവർ ഹോം ഗ്രൗണ്ടിൽ വെസ്റ്റ് ഹാമിനോട് പരാജയം ഏറ്റുവാങ്ങി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. ഈ ഫലം ലിവർപൂളിന്റെ കിരീടത്തിലേക്കുള്ള യാത്ര സുഖമമാക്കും.
ആദ്യ പകുതിയുടെ അവസാനം 44-ാം മിനിറ്റിൽ ജെറാഡ് ബോവനിലൂടെ ആണ് വെസ്റ്റ് ഹാം ലീഡ് എടുത്തത്. രണ്ടാം പകുതിയിൽ ആഴ്‌സണൽ സമനിലക്കായി പൊരുതിയെങ്കിലും അവരുടെ യുവതാരം ലൂയിസ് സ്‌കെല്ലി 64-ാം മിനിറ്റിൽ ചുവപ്പ് കാർഡ് കണ്ട് മടങ്ങിയതോടെ 10 പേരായി ചുരുങ്ങിയ ആഴ്‌സണലിന് തിരിച്ചടിയായി.
ആഴ്‌സണൽ അവസാന നിമിഷം വരെ പൊരുതി നോക്കി എങ്കിലും പരാജയം ഒഴിവാക്കാൻ അവർക്കായില്ല. ഈ പരാജയത്തോടെ ആഴ്‌സണൽ 26 മത്സരങ്ങളിൽ നിന്ന് 53 പോയിന്റിൽ നിൽക്കുകയാണ്. ഒന്നാമതുള്ള ലിവർപൂളിനെക്കാൾ 8 പോയിന്റ് പിറകിലാണ് അവർ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്