രണ്ടാം പകുതിയിലാണ് കളിയുടെ ഗതിമാറിയത്: ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പുരുഷോത്തമൻ

FEBRUARY 23, 2025, 5:58 AM

കേരള ബ്ലാസ്റ്റേഴ്‌സ് ഗോവയ്‌ക്കെതിരായ മത്സരത്തിൽ ആദ്യപകുതിയിൽ നന്നായി കളിച്ചുവെന്നും രണ്ടാം പകുതിയുടെ തുടക്കത്തിൽ വഴങ്ങിയ ഗോളാണ് കളിയുടെ ഗതി മാറ്റിയതെന്നും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇടക്കാല പരിശീലകൻ ടി.ജി. പുരുഷോത്തമൻ. രണ്ടാം പകുതിയിൽ വഴങ്ങിയ 2 ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു.

'ആദ്യ പകുതിയിൽ മത്സരം മികച്ചതായിരുന്നു, രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിൽ ഗോൾ വഴങ്ങി. ആദ്യ പകുതിയിൽ പ്ലാൻ ചെയ്തത് ഞങ്ങൾക്ക് വ്യക്തമായി നടത്താനായി. പക്ഷെ രണ്ടാം പകുതിയിൽ കൈവിട്ടുപോയി' അദ്ദേഹം വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം സ്വന്തം ഹോമായ കൊച്ചിയിൽ ജംഷഡ്പൂരിനെതിരെയാണ്. അവർക്കെതിരെ ജയത്തിലൂടെ തിരിച്ചുവരവിന് ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam