വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തില്‍ എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനായി ചുമതലയേറ്റതോടെ ഇലോണ്‍ മസ്‌ക്കിന്റെ നയങ്ങള്‍ ജീവനക്കാരെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഫെഡറല്‍ സര്‍ക്കാരിന്റെ ചെലവുകള്‍ കുറയ്ക്കാനും പാഴ്ച്ചെലവുകള്‍ ഒഴിവാക്കാനുമുള്ള ദൗത്യമാണ് മസ്‌കിനുള്ളത്. ഇതിന്റെ ഭാഗമായി നിരവധി സര്‍ക്കാര്‍ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
ഇപ്പോഴിതാ എല്ലാ യുഎസ് ഫെഡറല്‍ ജീവനക്കാരും തങ്ങള്‍ ഒരാഴ്ച്ച ചെയ്ത ജോലിയുടെ വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ അവരെ പുറത്താക്കുമെന്നാണ് മസ്‌കിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ജീവനക്കാര്‍ക്ക് അയച്ച ഇ-മെയിലിലാണ് മസ്‌കിന്റെ മുന്നറിയിപ്പ്. നിര്‍ദേശം അവഗണിച്ചാല്‍ രാജിയായി കണക്കാക്കുമെന്നും ഇ-മെയിലില്‍ പറയുന്നു. കഴിഞ്ഞയാഴ്ച ചെയ്ത അഞ്ച് ജോലികളുടെ വിശദാംശങ്ങള്‍ ഇ-മെയിലൂടെ മറുപടിയായി അറിയിക്കണമെന്നാണ് മസ്‌കിന്റെ നിര്‍ദേശം. തിങ്കളാഴ്ചക്കകം ഇ-മെയിലിന് മറുപടി നല്‍കാനാണ് ഉത്തരവ്.
അടുത്ത ആഴ്ച മുതല്‍ സിവിലിയന്‍ ജീവനക്കാരില്‍ അഞ്ച് ശതമാനം പേരെയെങ്കിലും വെട്ടിക്കുറയ്ക്കാന്‍ യുഎസ് പ്രതിരോധ വകുപ്പിന് മസ്‌ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രൊബേഷണറി പദവിയിലുള്ള മറ്റ് നിരവധി ഫെഡറല്‍ തൊഴിലാളികളെ ട്രംപിന്റെ ഭരണകൂടം ഇതിനകം പിരിച്ചുവിടാന്‍ തുടങ്ങിയിട്ടുണ്ട്. ഈ കടുത്ത നടപടികള്‍ തുടരുന്നതിനിടെയാണ് ജീവനക്കാര്‍ക്ക് ഭാരമാകുന്ന പുതിയ ഉത്തരവുകള്‍ വരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്