വാഷിംഗ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള വലതുപക്ഷ നേതാക്കള്‍ക്ക് വേണ്ടി വാദിച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. ഇടത്-ലിബറല്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിനൊപ്പമാണ് മെലോണി മോദിക്ക് വേണ്ടിയും സംസാരിച്ചത്. വാഷിംഗ്ടണില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ (സിപിഎസി) ഓണ്‍ലൈനിലൂടെ സംസാരിക്കുകയായിരുന്നു മെലോണി.
വലതുപക്ഷ നേതാക്കളുടെ ഉയര്‍ച്ചയില്‍ പ്രത്യേകിച്ച് ട്രംപ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയതിന് ശേഷം ലിബറലുകള്‍ കൂടുതല്‍ നിരാശരാണ്. തൊണ്ണൂറുകളില്‍ ബില്‍ ക്ലിന്റണും ടോണി ബ്ലെയറും ആഗോള ഇടത്- ലിബറല്‍ ശൃംഖല സൃഷ്ടിച്ചപ്പോള്‍ അവരെ രാഷ്ട്രതന്ത്രജ്ഞര്‍ എന്നാണ് വിളിച്ചത്. ഇന്ന് ട്രംപും മെലോണിയും ഹാവിയര്‍ മിലേയും നരേന്ദ്ര മോദിയും സംസാരിക്കുമ്പോള്‍, അവരെ ജനാധിപത്യത്തിന് ഭീഷണി എന്നും വിളിക്കുന്നു. ഇതാണ് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് എന്നായിരുന്നു മെലോണിയുടെ പ്രസ്താവന.
തങ്ങളതുമായി പൊരുത്തപ്പെട്ടുവെന്നും ജനങ്ങള്‍ അവരുടെ നുണകളില്‍ വിശ്വസിക്കുന്നില്ലെന്നും അവര്‍ തങ്ങള്‍ക്ക് നേരെ ചെളിവാരിയെറിഞ്ഞിട്ടും ജനങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യുന്നുവെന്നും മെലോനി വ്യക്തമാക്കി.
ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ആഗോള യാഥാസ്ഥിതികരുമായി ചേര്‍ന്ന് നില്‍ക്കുന്ന ശക്തനായ നേതാവാണ് ഡൊണാള്‍ഡ് ട്രംപ്. യാഥാസ്ഥികര്‍ വിജയിക്കുന്നത് മാത്രമല്ല, യാഥാസ്ഥിതികര്‍ ഇപ്പോള്‍ ആഗോളതലത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതും ഇടതുപക്ഷത്തെ പരിഭ്രാന്തിയിലാക്കുന്നു. ട്രംപിന്റെ വിജയത്തോടെ ഇത് വര്‍ധിച്ചുവെന്നും അവര്‍ കൂട്ടിചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്