'ഫെഡറല്‍ നിയമം പാലിക്കണം'; ഇല്ലിനോയിസ്, ന്യൂയോര്‍ക്ക് ഗവര്‍ണര്‍മാര്‍ക്ക് അറ്റോര്‍ണി ജനറല്‍ ബോണ്ടിയുടെ മുന്നറിയിപ്പ് 

FEBRUARY 22, 2025, 7:34 PM

ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് ഗവര്‍ണര്‍മാര്‍ ഫെഡറല്‍ നിയമം പാലിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഉത്തരവ് പ്രകാരം ഭരണകൂടം ഇല്ലിനോയിസ്, ന്യൂയോര്‍ക്ക്, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്നാണ് പാം ബോണ്ടി വ്യക്തമാക്കിയിരിക്കുന്നത്.

ഫെഡറല്‍ നിയമം പാലിക്കുന്നതാണ് നിങ്ങള്‍ക്ക് നല്ലത്. അല്ലെങ്കില്‍ നിങ്ങളായിരിക്കും അടുത്തതെന്ന് ബോണ്ടി വെള്ളിയാഴ്ച അമേരിക്ക റിപ്പോര്‍ട്ട്‌സ് എന്ന പരിപാടിയില്‍ അവതാരകരായ സാന്ദ്ര സ്മിത്തും ജോണ്‍ റോബര്‍ട്ട്‌സും ചേര്‍ന്ന് നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഫെബ്രുവരി 5 ന് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ബോണ്ടിയുടെ ചില പ്രാരംഭ ലക്ഷ്യങ്ങളില്‍ മാറ്റം വരുത്തുകയോ മുന്‍ഗണന നല്‍കുകയോ ചെയ്ത എന്തെങ്കിലും ഉണ്ടോ എന്ന് സ്മിത്ത്  ചോദിച്ചു.

നീതിന്യായ വകുപ്പിനെ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുക എന്ന പ്രധാന പ്രവര്‍ത്തനത്തിലേക്ക് തിരികെ കൊണ്ടുപോകുക എന്നതാണ് തന്റെ മുന്‍ഗണനയെന്ന് ബോണ്ടി വിശദീകരിച്ചു. മാത്രമല്ല ചില സര്‍ക്കാര്‍ മാലിന്യങ്ങളും മയക്കുമരുന്ന് കാര്‍ട്ടലുകളും തന്റെ പട്ടികയില്‍ ഒന്നാമതുണ്ടെന്നും ബോണ്ടി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam