സ്കൂള്‍ ഗ്രൗണ്ടിൽ കാറുകളുമായി വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം; ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കിയേക്കും

FEBRUARY 22, 2025, 10:54 PM

വയനാട്: സ്കൂള്‍ ഗ്രൗണ്ടിൽ കാറുകളുമായി വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ ലൈസൻസും വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കിയേക്കുമെന്ന് റിപ്പോർട്ട്. പൊലീസ് നടപടി ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകും എന്നാണ് ലഭിക്കുന്ന വിവരം. 

കൽപ്പറ്റ എൻഎസ്എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് അപകടകരമായ രീതിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയത്. ഗ്രൗണ്ടിൽ ആളുകള്‍ നിൽക്കെയായിരുന്നു അഭ്യാസ പ്രകടനം നടത്തിയത്. കല്‍പ്പറ്റ എന്‍എസ്എസ് സ്കൂളില്‍ ഇന്നലെയായിരുന്നു സംഭവം. പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ സെന്‍റ് ഓഫ് പാര്‍ട്ടിക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ അഭ്യാസ പ്രകടനം നടത്തിയത്. 

കാറുകളും മറ്റു വാഹനങ്ങളുമായി ഗ്രൗണ്ടിൽ തലങ്ങും വെലങ്ങും വേഗതയിൽ ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അധ്യാപകരുടെയും കുട്ടികളുടെയും സമീപത്തായിരുന്നു അപകടകരമായ രീതിയിലുള്ള അഭ്യാസപ്രകടനം നടത്തിയത്. അപകടകരമായ രീതിയിൽ ഓടിക്കുന്നതിനിടെ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. വാഹനങ്ങളുമായി വരരുതെന്ന സ്കൂളിന്‍റെ കർശന നിർദേശം ലംഘിച്ചായിരുന്നു കുട്ടികളുടെ നടപടി. സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ കൽപ്പറ്റ പൊലീസ് കേസെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam